മാണി രാജിവച്ചാല്‍ പിന്നെ രാജിവക്കേണ്ടവര്
തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ വിജിലന്‍സ് കേസിന്റെ പേരില്‍ കെഎം മാണി രാജി വക്കേണ്ടി വന്നാല്‍ അത് കേരള രാഷ്ട്രീയത്തില്‍ ഒരു വന്‍ സംഭവമാകും എന്ന് ഉറപ്പ്. വിജിലന്‍സ് അന്വേഷണം നേരിടുന്ന മറ്റ് മന്ത്രിമാരും രാജിവക്കേണ്ടിവരും എന്ന് മാണിയും കേരള കോണ്‍ഗ്രസും ആവശ്യപ്പെടും.
വിജിലന്‍സ് കേസുകളില്ലാത്ത മന്ത്രിമാരാണ് ഇപ്പോഴത്തെ മന്ത്രിസഭയില്‍ കുറവെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. പലര്‍ക്കെതിരേയും പരാതികള്‍ ഏറെയുണ്ട്. എന്തിനേറെ പറയുന്നു, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ പോലും വിജിലന്‍സ് കേസുണ്ട്.
മന്ത്രിസഭയില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നവരെ ഒന്ന് കണ്ട് നോക്കാം...

കെഎം മാണി
ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിനായി ഒരു കോടി രൂപ കൈക്കൂലി വാങ്ങി എന്ന് ആരോപണം. വിജിലന്‍സ് കേസില്‍ ഒന്നാം പ്രതി.

ഉമ്മന്‍ ചാണ്ടി
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വിജിലന്‍സ് കേസില്‍ പെട്ട ആളാണ്. ടൈറ്റാനിയം അഴിമതി കേസിലാണ് മുഖ്യമന്ത്രിക്കെതിരെ ആരോപണം.

അടൂര്‍ പ്രകാശ്
റവന്യു മന്ത്രി അടൂര്‍ പ്രകാശിനെതിരേയും വിജിലന്‍സ് കേസുകളുണ്ട്. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് നടന്ന കൈക്കൂലി കേസില്‍ ആണ് അന്വേഷണം നേരിടുന്നത്.

വികെ ഇബ്രാഹിം കുഞ്ഞ്
പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരേയും വിജിലന്‍സ് കേസ് നിലവില്‍ ഉണ്ട്.

പിജെ ജോസഫ്
മാണിയുടെ പാര്‍ട്ടിക്കാരനായ പിജെ ജോസഫിനെതിരേയും വിജിലന്‍സ് കേസുണ്ട്. 1997 ല്‍ റവന്യു മന്ത്രിയായിരുന്ന കാലത്തെ കേസാണ്.

എംകെ മുനീര്‍
മുസ്ലീം ലീഗ് മന്ത്രി എംകെ മുനീറിനെതിരേയും വിജിലന്‍സ് കേസുണ്ട്. ഇന്ത്യാവിഷന് അനധികൃതമായി വായ്പ അനുവദിച്ച സംഭവത്തിലാണ് കേസ്.

അനൂപ് ജേക്കബ്
ടിഎം ജേക്കബിന്റെ മരണത്തെ തുടര്‍ന്ന് മന്ത്രിസഭയിലെത്തിയ മകന് അനൂപ് ജേക്കബിനെതിരേയും വിജിലന്‍സ് കേസുകളുണ്ട്. തുടര്‍ച്ചയായി തനിക്കെതിരെ വിജിലന്‍സ് കേസുകള്‍ വരുന്നതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി കൊടുത്ത ആളാണ് അനൂപ് ജേക്കബ്

കെപി മോഹനന്
കൃഷി മന്ത്രി കെപി മോഹനന് എതിരേയും വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ഹോര്‍ട്ടി കോര്‍പ്പില്‍ വ്യാപക അഴിമതി നടന്നു എന്ന പരാതിയിലാണ് അന്വേഷണം.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications