കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി രാജിവച്ചാല്‍ പിന്നെ രാജിവക്കേണ്ടവര്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ വിജിലന്‍സ് കേസിന്റെ പേരില്‍ കെഎം മാണി രാജി വക്കേണ്ടി വന്നാല്‍ അത് കേരള രാഷ്ട്രീയത്തില്‍ ഒരു വന്‍ സംഭവമാകും എന്ന് ഉറപ്പ്. വിജിലന്‍സ് അന്വേഷണം നേരിടുന്ന മറ്റ് മന്ത്രിമാരും രാജിവക്കേണ്ടിവരും എന്ന് മാണിയും കേരള കോണ്‍ഗ്രസും ആവശ്യപ്പെടും.

വിജിലന്‍സ് കേസുകളില്ലാത്ത മന്ത്രിമാരാണ് ഇപ്പോഴത്തെ മന്ത്രിസഭയില്‍ കുറവെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. പലര്‍ക്കെതിരേയും പരാതികള്‍ ഏറെയുണ്ട്. എന്തിനേറെ പറയുന്നു, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ പോലും വിജിലന്‍സ് കേസുണ്ട്.

മന്ത്രിസഭയില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നവരെ ഒന്ന് കണ്ട് നോക്കാം...

കെഎം മാണി

കെഎം മാണി

ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിനായി ഒരു കോടി രൂപ കൈക്കൂലി വാങ്ങി എന്ന് ആരോപണം. വിജിലന്‍സ് കേസില്‍ ഒന്നാം പ്രതി.

ഉമ്മന്‍ ചാണ്ടി

ഉമ്മന്‍ ചാണ്ടി

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വിജിലന്‍സ് കേസില്‍ പെട്ട ആളാണ്. ടൈറ്റാനിയം അഴിമതി കേസിലാണ് മുഖ്യമന്ത്രിക്കെതിരെ ആരോപണം.

അടൂര്‍ പ്രകാശ്

അടൂര്‍ പ്രകാശ്

റവന്യു മന്ത്രി അടൂര്‍ പ്രകാശിനെതിരേയും വിജിലന്‍സ് കേസുകളുണ്ട്. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് നടന്ന കൈക്കൂലി കേസില്‍ ആണ് അന്വേഷണം നേരിടുന്നത്.

വികെ ഇബ്രാഹിം കുഞ്ഞ്

വികെ ഇബ്രാഹിം കുഞ്ഞ്

പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരേയും വിജിലന്‍സ് കേസ് നിലവില്‍ ഉണ്ട്.

 പിജെ ജോസഫ്

പിജെ ജോസഫ്

മാണിയുടെ പാര്‍ട്ടിക്കാരനായ പിജെ ജോസഫിനെതിരേയും വിജിലന്‍സ് കേസുണ്ട്. 1997 ല്‍ റവന്യു മന്ത്രിയായിരുന്ന കാലത്തെ കേസാണ്.

എംകെ മുനീര്‍

എംകെ മുനീര്‍

മുസ്ലീം ലീഗ് മന്ത്രി എംകെ മുനീറിനെതിരേയും വിജിലന്‍സ് കേസുണ്ട്. ഇന്ത്യാവിഷന് അനധികൃതമായി വായ്പ അനുവദിച്ച സംഭവത്തിലാണ് കേസ്.

അനൂപ് ജേക്കബ്

അനൂപ് ജേക്കബ്

ടിഎം ജേക്കബിന്റെ മരണത്തെ തുടര്‍ന്ന് മന്ത്രിസഭയിലെത്തിയ മകന്‍ അനൂപ് ജേക്കബിനെതിരേയും വിജിലന്‍സ് കേസുകളുണ്ട്. തുടര്‍ച്ചയായി തനിക്കെതിരെ വിജിലന്‍സ് കേസുകള്‍ വരുന്നതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി കൊടുത്ത ആളാണ് അനൂപ് ജേക്കബ്‌

കെപി മോഹനന്‍

കെപി മോഹനന്‍

കൃഷി മന്ത്രി കെപി മോഹനന് എതിരേയും വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ഹോര്‍ട്ടി കോര്‍പ്പില്‍ വ്യാപക അഴിമതി നടന്നു എന്ന പരാതിയിലാണ് അന്വേഷണം.

English summary
Ministers facing vigilance enquiry in Kerala Cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X