Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിക്ക് മന്ത്രിമാരും കൊടുത്തു ഒരു 'മുട്ടന്‍ പണി'; മുഖ്യമന്ത്രി പറഞ്ഞിട്ടും ഒരു കാര്യമില്ലാതായി

സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയുടെ അവലോകനയോഗം ബുധനാഴ്ച ചേരാന്‍ മുഖ്യമന്ത്രി തീരുമാനിച്ചിരുന്നു. എന്നാല്‍ ആ യോഗത്തില്‍ മഴുവന്‍ മന്ത്രിമാരും എത്തിയില്ല.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞാലും മന്ത്രിമാര്‍ കേള്‍ക്കില്ലെന്ന അവസ്ഥയാണ് ഇപ്പോള്‍ കേരള മന്ത്രിസഭയില്‍. 'ഇരട്ടച്ചങ്കലെയൊന്നും' മന്ത്രിമാര്‍ക്ക് വിലയില്ലാതായി. പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല മുഖ്യമന്ത്രി വിളിച്ച യോഗത്തിന് എത്താന്‍ പോലും മന്ത്രിമാര്‍ക്ക് ഇപ്പോള്‍ സമയമില്ല.

സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയുടെ അവലോകനയോഗം ബുധനാഴ്ച ചേരാന്‍ മുഖ്യമന്ത്രി തീരുമാനിച്ചിരുന്നു. എന്നാല്‍ ആ യോഗത്തില്‍ മഴുവന്‍ മന്ത്രിമാരും എത്തിയില്ല. കലിമൂത്ത മുഖ്യമന്ത്രി യോഗം മാറ്റി വെക്കുകയാണ് ഉണ്ടായത്. ആറ് വകുപ്പുകളുമായി ബന്ധപ്പെട്ടുള്ളതാണ് ഈ പദ്ധതിയുടെ പ്രവര്‍ത്തനം.

 എകെ ബാലന്‍

എകെ ബാലന്‍

മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ എകെ ബാലന്‍ യോഗത്തിന് ഹാജരായിരുന്നു.

 ഇ ചന്ദ്രഷശേഖരന്‍

ഇ ചന്ദ്രഷശേഖരന്‍

എന്നാല്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ കുറച്ച് ഉത്തരവാദിത്തം കാണിച്ചിരുന്നു. സെക്രട്ടേറിയറ്റില്‍ മറ്റൊരു യോഗത്തിന് ശേഷം എത്താമെന്നായിരുന്നു അറിയിച്ചത്.

 മന്ത്രിമാര്‍

മന്ത്രിമാര്‍

തദ്ദേശമന്ത്രി കെടി ജലീല്‍, ഫിഷറീസ് മന്ത്രി മേഴ്‌സികുട്ടി അമ്മ, വൈദ്യുതി മന്ത്രി എംഎം മണി, ആരോഗ്യമന്ത്രി കെകെ ശൈലജ എന്നിവരായിരുന്നു യോഗത്തിന് എത്താഞ്ഞത്

 അറിയിച്ചത് 2 ദിവസം മുമ്പ്

അറിയിച്ചത് 2 ദിവസം മുമ്പ്

എത്താഞ്ഞത് എന്തുകൊണഅടാണെന്ന് മുഖ്യമന്ത്രി ആരാഞ്ഞപ്പോള്‍ രണ്ട് ദിവസം മുമ്പ് മാത്രമാണ് മന്ത്രിമാരെ യോഗത്തെ കുറിച്ച് അറിയിച്ചതെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+