Get Updates
Get notified of breaking news, exclusive insights, and must-see stories!

'കെഎസ്ആർ‌ടിസി 300 മിനി ബസ്സുകൾ വാങ്ങും,ബസ്സുകൾ കഴുകാൻ ഹൗസ് കീപ്പിം​ഗ് വിം​ഗ്': ​ഗണേഷ് കുമാർ

തിരുവനന്തപുരം: ​ഗ്രാമങ്ങളിലൂടെ ഓടുന്നതിന് സംസ്ഥാനത്ത് 300 കെ എസ് ആർ‌ ടി സി ബസ്സുകൾ വാങ്ങുമെന്ന് ​ഗതാ​ഗക മന്ത്രി കെ ബി ​ഗണേഷ് കുമാർ. എല്ലാ പ‍ഞ്ചായത്ത് റോഡുകളിലും കെ എസ് ആർ ടി സി ബസുകൾ ഓടിക്കുക എന്നതാണ് ലക്ഷ്യം. ബസ്സുകൾ കഴുകുന്നതിന് ഹൗസ് കീപ്പിം​ഗ് വിം​ഗ് ഉണ്ടാകും. ഇവർ ബസിന്റെ വൃത്തി പരിശോധിക്കും. ബസുകൾ കഴകുന്നതിന് പവർഫുൾ കംപ്രസർ വാങ്ങിയിട്ടുണ്ട്.

സംസ്ഥാനത്ത് വലിച്ച് വാരി റൂട്ട് പെർമിറ്റ് നൽകുന്നത് ഒഴിവാക്കും. ഇതിനായി എം എൽ എമാർക്ക് കത്ത് നൽകിയിട്ടുണ്ട്. വേ​ഗപ്പൂട്ട് വിച്ഛേദിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും വേ​ഗപ്പൂട്ട് വിച്ഛേദിക്കുന്നതിന് പ്രത്യേക സംഘം പ്രവർത്തിക്തുന്നുണ്ട്, ഇവരെ ക്രിമിനൽ കേസിൽ പ്രതിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ksrtc

കമ്പനിയാണ് ഇത് ചെയ്യുന്നതെങ്കിൽ‌ അവരുടെ ഡീലർഷിപ്പ് റദ്ദ് ചെയ്യുംയ വേ​​ഗപ്പൂട്ട് പരിശോധന സംസ്ഥാനത്ത് ഉടനീളം തുടരും. ഓവർലോഡ് അല്ല ഓവർ സ്പീഡ് ആണ് അപകടം നടക്കുന്നതിന് കാരണമെന്നും മന്ത്രി പറഞ്ഞു.

അതേ സമയം കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഉടൻ കൊടുത്ത് തീർക്കുെന്നും മന്ത്രി പറഞ്ഞു. രണ്ട് മാസത്തിനുള്ളിൽ‌ ജീവനക്കാർക്ക് മാസം ആദ്യം തന്നെ ശമ്പളം നൽകുമെന്നും ഇതിനായി മുഖ്യമന്ത്രിയുമായി ചർ‌ച്ച നടക്കുകകയാണെന്നും ​ഗണേഷ് കുമാർ‌ പറഞ്ഞു, റിപ്പോർട്ടർ ടിവിയോടായിരുന്നു പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+