കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎസ്സി സമരം: 'ഇടനിലക്കാരെ വെച്ച് ചർച്ച, മന്ത്രിമാർക്ക് സമയമില്ല', മുഖ്യമന്ത്രിയുടെ പരാജയമെന്ന് ഷാഫി പറമ്പിൽ

Google Oneindia Malayalam News

തിരുവനന്തപുരം: ഇടനിലക്കാരെ വെച്ച് ചർച്ച നടത്തുന്ന അവസ്ഥയാണ് പി എസ് സി ഉദ്യോഗാർഥികളുടെ കാര്യത്തിൽ ഉണ്ടായതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. മന്ത്രിമാർക്ക് ചർച്ചക്ക് സമയമില്ല. ഇത് മുഖ്യമന്ത്രിയുടെ പരാജയമാണെന്നും ഷാഫി കുറ്റപ്പെടുത്തി. ചർച്ചയ്ക്ക് ശേഷം യൂത്ത് കോൺഗ്രസ് സമരപന്തലിലെത്തിയ പി എസ് സി സമര നേതാവ് ലയ രാജേഷുമായി സംസാരിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Recommended Video

cmsvideo
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കുടഞ്ഞ് Shafi Parambil | Oneindia Malayalam

കേരളം അടുത്തകാലത്ത് നേരിട്ട ദുരന്ത സമാനമായ സാഹചര്യമാണിത്. പി എസ് സി ഉദ്യോഗാർഥികളുമായി അടുത്ത ഘട്ടത്തിൽ ഉടനടി മന്ത്രിമാർ അടിയന്തര ചർച്ചക്ക് തയ്യാറാകണം. പി എസ് സി വിഷയത്തിൽ യൂത്ത് കോൺഗ്രസിൻ്റെ സമരം തുടരാനാണ് തീരുമാനം - ഷാഫി പറമ്പിൽ പറഞ്ഞു. അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് ഉദ്യോഗാർത്ഥികൾ തങ്ങളോട് ആവശ്യപ്പെട്ടു. സമരം നിർത്തണമെന്ന ആവശ്യത്തിൽ ഇപ്പോൾ തീരുമാനം സാധ്യമല്ലെന്നും ഷാഫി പറഞ്ഞു.

SHAFI

സമരം നിർത്തണമോ എന്നതിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതിയിൽ ഉൾപ്പെടെ ആലോചിച്ച് ശേഷമാകും തീരുമാനമെടുക്കുക.ഉ ദ്യോഗാർത്ഥികളുടെ പരാതികൾ പഠിക്കാൻ മന്ത്രിസഭ ഉപസമിതിയെ രൂപീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. പി എസ് സി വിഷയത്തിൽ ഒരു ചർച്ചയും ആവശ്യമില്ലെന്ന് ആദ്യം നിലപാടെടുത്ത ഡിവൈഎഫ്ഐയും മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളോട് പരസ്യമായി മാപ്പുപറയണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

കഴിഞ്ഞ ഒരാഴ്ചയിലേറെയായി പിഎസ്‌സി ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിലും വൈസ് പ്രസിഡൻ്റ് കെ എസ് ശബരിനാഥനും. നിരവധി നേതാക്കളാണ് സമരത്തിന് പിന്തുണയുമായി ദിനംപ്രതി സമരപ്പന്തലിലെത്തുന്നത്.

ആരെയും ആകര്‍ഷിപ്പിക്കും റിതിക സിങിന്റെ ഈ ചിത്രങ്ങള്‍

English summary
Ministers should talk with PSC rank holders, Says Shafi Parambil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X