Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാല്‍ നടിമാര്‍ക്ക് നല്‍കിയ വാക്ക് പാലിക്കണം.... ഡബ്ല്യുസിസിക്ക് പിന്തുണയുമായി എകെ ബാലന്‍

Recommended Video

cmsvideo
    മോഹന്‍ലാല്‍ നടിമാര്‍ക്ക് നല്‍കിയ വാക്ക് പാലിക്കണം.

    തിരുവനന്തപുരം: ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനം അമ്മയ്ക്ക് പുതിയ തലവേദനയായതിന് പിന്നാലെ നടിമാര്‍ക്ക് പിന്തുണയുമായി മന്ത്രിമാര്‍. ഡബ്ല്യുസിസി ഉന്നയിച്ച പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കണമെന്ന് മന്ത്രി എകെ ബാലന്‍ ആവശ്യപ്പെട്ടു. മോഹന്‍ലാല്‍ നടിമാര്‍ക്ക് നല്‍കിയ വാക്ക് പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാ കൂട്ടായ്മയ്ക്ക് തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് നീക്കം. സര്‍ക്കാര്‍ പ്രശ്‌നത്തില്‍ കക്ഷിയല്ല. അമ്മയോ നടിമാരോ ആവശ്യപ്പെടുകയാണെങ്കില്‍ ഇടപെടും. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

    1

    അതേസമയം ഡബ്ല്യുസിസിയെ പിന്തുണച്ച് മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മയും വിഎസ് സുനില്‍ കുമാറും രംഗത്തെത്തിയിട്ടുണ്ട്. ഡബ്ല്യുസിസി അംഗങ്ങള്‍ താരസംഘടനയ്ക്കുള്ളില്‍ നിന്ന് തന്നെ പോരാടണമെന്നും സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമാണെന്നും അവര്‍ അനാഥകരാകില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വെളിപ്പെടുത്തലുകള്‍ ഗൗരവമേറിയതാണെന്നും സര്‍ക്കാരിന് മാറിനില്‍ക്കാനാവില്ലെന്നും സുനില്‍കുമാര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ ഭാഗമായവര്‍ സുപ്രധാന ഇടപെടല്‍ ഈ വിഷയത്തില്‍ നടത്തിയാല്‍ അമ്മ വീണ്ടും പ്രതിരോധത്തിലാകും. എന്നാല്‍ ഡബ്ല്യുസിസിയുടെ ആരോപണങ്ങളില്‍ താരസംഘടന ഇതുവരെ പ്രതികരിച്ചിട്ടില്ല.

    വനിതാ കൂട്ടായ്മയെ അവഗണിക്കാനാണ് അമ്മ നിര്‍വാഹക സമിതി അംഗങ്ങള്‍ക്കിടയിലെ അനൗപചാരിക ധാരണ. കേസ് കഴിയും വരെ ദിലീപിന്റെ കാര്യത്തിലും നടപടികളുണ്ടാവില്ല. അതേസമയം താരങ്ങളെയും അമ്മയെയും എതിര്‍ത്ത് സംസാരിച്ചതിന് ഡബ്ല്യുസിസിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. തെറിവിളികളാണ് കൂടുതലും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+