കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മൻചാണ്ടി സർക്കാരിൽ വിചാരണ നേരിട്ടുകൊണ്ട് മന്ത്രിമാരായിരുന്നത് മൂന്ന് പേർ; പ്രതിപക്ഷത്തിന് മറുപടി

ഈ സാഹചര്യത്തിൽ വിചാരണ നേരിടുന്നയാളെന്ന നിലയ്ക്ക് ശിവൻക്കുട്ടി രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കണമെന്ന അപ്പീൽ സുപ്രീംകോടതിയും തള്ളിയതോടെ മുൻമന്ത്രിമാരടക്കം വിചാരണ നേരിടേണ്ടി വരുമെന്ന് ഉറപ്പായി. രണ്ടാം പിണറായി മന്ത്രിസഭയിലെ വി ശിവൻകുട്ടിയും കേസിലെ മുഖ്യപ്രതിയാണ്. ഈ സാഹചര്യത്തിൽ വിചാരണ നേരിടുന്നയാളെന്ന നിലയ്ക്ക് ശിവൻക്കുട്ടി രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധ പരിപാടികൾക്കും സമരങ്ങൾക്കും യുഡിഎഫ് തുടക്കം കുറിക്കുകയും ചെയ്തു.

ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

കട്ട ചങ്ക്സ്, റംസാനൊപ്പം സൂര്യ.. സോഷ്യൽ ലോകത്തിന്റെ ഹൃദയം കീഴടക്കി ബിഗ് ബോസ് താരങ്ങളുടെ പുതിയ ചിത്രം.. വൈറൽ

1

എന്നാൽ രാജിയില്ലെന്ന നിലപാടിലാണ് വി ശിവൻക്കുട്ടി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ശിവൻക്കുട്ടി രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. സുപ്രീംകോടതി വിധി അംഗീകരിച്ച ഇടത് മുന്നണിക്കും മറിച്ചൊരു അഭിപ്രായമില്ല. അതേസമയം രാജിയെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷ എംഎൽഎമാരും നേതാക്കളും. വിചരണ നേരിടുന്നയാൾ എന്നാണ് ഇതിന് അവർ ഉയർത്തി കാണിക്കുന്ന ആവശ്യം. എന്നാൽ മുൻകാലങ്ങളിലും ഇത്തരത്തിൽ വിചാരണ നേരിടുന്നവർ മന്ത്രികസേരയിൽ തുടർന്നിട്ടുണ്ടെന്ന് രേഖകൾ വ്യക്തമാക്കുന്നു.

2

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് മന്ത്രിമാരായിരുന്ന മൂന്ന് പേരാണ് വിചാര നേരിട്ടിരുന്നത്. 2013 മാർച്ച് 18ന് നിയമസഭാ അംഗമായിരുന്ന സിപിഐ പ്രതിനിധി സി ദിവാകരൻ ചോദിച്ച ചോദ്യത്തിന്റെയും അതിന് അന്നത്തെ മുഖ്യമന്ത്രി രേഖമൂലം നൽകിയ മറുപടിയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ഇടത് സൈബറിടങ്ങളിൽ യുഡിഎഫ് ആവശ്യത്തെ പ്രതിരോധിക്കുന്നതും ഇതുവെച്ചാണ്. അതിന്റെ വിശദവിവരങ്ങളിലേക്ക് പോകാം.

3

ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന കെ ബാബു, സി.എൻ ബാലകൃഷ്ണൻ, അടൂർ പ്രകാശ് എന്നിവരാണ് മന്ത്രിമാരായിരിക്കെ തന്നെ വിവിധ കേസുകളിൽ വിചാരണ നേരിട്ടത്. ഇപ്പോൾ ശിവൻക്കുട്ടിയുടെ രാജിക്കായി പ്രതിഷേധിക്കുന്നവർ പഴയ ചരിത്രം മറന്നതാണോയെന്ന് ഇടത് പ്രവർത്തകർ ചോദിക്കുന്നു.

4

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് റവന്യൂ, കയർ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന അടൂർ പ്രകാശ് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയായിരിക്കെ ഓമശേരിയിലെ റേഷൻ മൊത്ത വ്യാപാര ഡിപ്പോയിൽ ലൈസൻസ് അനർഹനായ ആൾക്ക് നൽകി എന്നാരോപണത്തിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കിയിരുന്നു. ഈ കേസിലാണ് അടൂർ പ്രകാശ് വിചാരണ നടപടികളുടെ ഭാഗമായിരുന്നത്.

5

എക്സൈസ് മന്ത്രിയായിരുന്ന കെ ബാബു ഹൈവേ പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ കേസിലാണ് വിചാരണ നേരിട്ടത്. ഹൈവേ പൊലീസ് വാഹനമിടിച്ച് ഒരാൾ മരിക്കാനിടയായതിൽ പ്രതിഷേധിച്ച് പ്രതികൾ ന്യായവിരോധമായി സംഘം ചേർന്ന് ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി ദേശീയപാത ഉപരോധിക്കുകയും പൊലീസിന്റെ കൃത്യനിർവ്വഹണത്തിന് തടസം സൃഷ്ടിക്കുകയും ചെയ്തതാണ് സംഭവം.

6

സഹകരണ മന്ത്രിയായിരുന്ന സി.എൻ ബാലകൃഷ്ണൻ പോളിങ് ദിവസം തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച കേസിലുമാണ് വിചാരണ നേരിട്ടിരുന്നത്. തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായി പോളിങ് സ്റ്റേഷന് മുൻപിൽ സ്ഥാനാർഥിയുടെ ബൂത്ത് കണ്ടിരുന്നു. ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. ഈ കേസിലാണ് ബാലകൃഷ്ണൻ വിചാരണ നേരിട്ടത്.

Recommended Video

cmsvideo
സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ തുടരും; കൂടുതൽ ഇളവുകൾ

English summary
Ministers who faced trials in criminal cases while being part of Oommen chandy ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X