കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിന്നൽ ജീവനക്കാർക്ക് തെറ്റ് പറ്റിയിട്ടില്ല; എല്ലാം പറഞ്ഞിരുന്നു, കേസ് ഒഴിവാക്കണമെന്ന് കെഎസ്ആർടിസി

കെഎസ്ആർടിസി എംഡിയുടെ ഉത്തരവ് ഉൾപ്പെടെ ചേമ്പല എസ്ഐയ്ക്ക് കത്ത് നൽകാൻ പലാ കെഎസ്ആർടിസി ഡിപ്പോ അധികൃതർക്ക് എംഡി നിർദേശം നൽകി.

  • By Ankitha
Google Oneindia Malayalam News

തിരുവനന്തപുരം: രാത്രിയിൽ പെൺകുട്ടി ആവശ്യപ്പെട്ട സ്റ്റോപ്പിൽ ബസ് നിർത്താതെ പോയ സംഭവത്തിൽ ജീവനക്കാർക്ക് വീഴ്ചയൊന്നും സംഭവിച്ചിട്ടെല്ലന്ന് ആവർത്തിച്ച് കെഎസ്ആർടിസി. ഇതിന്റെ ഭാഗമായി ജീവനക്കാരുടെ പേരിലുള്ള കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ പോലീസിനെ സമീപിച്ചിട്ടുണ്ട്. കെഎസ്ആർടിസി എംഡിയുടെ ഉത്തരവ് ഉൾപ്പെടെ ചേമ്പല എസ്ഐയ്ക്ക് കത്ത് നൽകാൻ പലാ കെഎസ്ആർടിസി ഡിപ്പോ അധികൃതർക്ക് എംഡി നിർദേശം നൽകി.

minnal

സ്വത്ത് പ്രശ്നം മാത്രമാണോ കൊലയ്ക്ക് പിന്നിൽ! ജയമോളെ പ്രകോപിപ്പിക്കാൻ ജിത്തു പറഞ്ഞത് ഇതോ? പോലീസ് അന്വേഷിക്കുന്നുസ്വത്ത് പ്രശ്നം മാത്രമാണോ കൊലയ്ക്ക് പിന്നിൽ! ജയമോളെ പ്രകോപിപ്പിക്കാൻ ജിത്തു പറഞ്ഞത് ഇതോ? പോലീസ് അന്വേഷിക്കുന്നു

മിന്നൽ ജീവനക്കാർക്ക് നിയമങ്ങൾ തെറ്റിച്ചിട്ടില്ലയെന്നും പെൺകുട്ടിയ്ക്ക് റൂട്ട് സംബന്ധമായ വിവരങ്ങൾ കൃത്യമായി നൽകിയിരുന്നുവെന്നും കെഎസ്ആർടിസി പറയുന്നുണ്ട്. ജില്ലയിൽ വളരെ കുറച്ച് സ്റ്റോപ്പുകൾ മാത്രമുള്ള രാത്രിമാത്രം ഓടിക്കുന്ന സ്പെഷ്യൽ സൂപ്പര്‍ ക്ലാസ് ബസാണ് മിന്നല്‍. കെഎസ്ആർടിസി എംഡിയുടെ ഉത്തരവ് പ്രകാരം ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രമാണ് ബസിന് സ്റ്റോപ്പുള്ളത്. കെഎസ്ആർടിസിയുടെ മറ്റു ബസുകളിൽ ‌‌നിഷ്കർഷിക്കുന്ന രാത്രികാലങ്ങളില്‍ സ്ത്രീ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളില്‍ നിര്‍ത്തിക്കൊടുക്കണമെന്ന വ്യവസ്ഥ മിന്നലിന് ബാധകമല്ല.

കൽക്കരിയിൽ നിന്നും ചുണ്ണാമ്പ് കല്ലിൽ നിന്നും വസ്ത്രങ്ങൾ! ' വിനലോൺ' ശരിയ്ക്കും ഒരു താരം തന്നെ!കൽക്കരിയിൽ നിന്നും ചുണ്ണാമ്പ് കല്ലിൽ നിന്നും വസ്ത്രങ്ങൾ! ' വിനലോൺ' ശരിയ്ക്കും ഒരു താരം തന്നെ!

പെൺകുട്ടി ആദ്യം സമ്മതിച്ചു

പെൺകുട്ടി ആദ്യം സമ്മതിച്ചു

പാലായിൽ നിന്ന് കോഴിക്കോട്ടേക്കാണ് യത്രക്കാരി സീറ്റ് റിസർവ് ചെയ്തിരുന്നത്. ബസ് കോഴിക്കോട് എത്തിയപ്പോഴാണ് പെൺകുട്ടി പയ്യോളിയിലേയ്ക്കുള്ള ടിക്കറ്റ് ആവശ്യപ്പെട്ടത്. ബസിന് പയ്യോളിയിൽ സ്റ്റോപ്പ് ഇല്ലെന്നും കണ്ടക്ടർ പെൺകുട്ടിയോട് അറിയിച്ചിരുന്നു. കണ്ണൂരിൽ ഇറക്കിയാൽ മതിയെന്ന് പെൺകുട്ടി പറയുകയും ടിക്കറ്റ് വങ്ങിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ബസ് പയ്യോളിയിൽ നിർത്തണമെന്ന് ആവശ്യപ്പെട്ടത്.

 ബസ് ജീവനക്കാർക്ക് അധികാരമില്ല

ബസ് ജീവനക്കാർക്ക് അധികാരമില്ല

കെഎസ്ആർടിസിയുടെ സ്പെഷ്യൽ ബസായ മിന്നലിനിന്റെ സ്റ്റോപ്പ് സംബന്ധമായ വിവരങ്ങൾ ഓൺലൈനിലും അല്ലാതേയും നൽകിയിട്ടുണ്ട്. ജില്ലാ ആസ്ഥാനങ്ങളിൽ മാത്രമാണ് ബസിനു സ്റ്റോപ്പുള്ളത്. ഈ നിയമം തെറ്റിച്ച് യാത്രക്കാർ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളിൽ നിർത്തി ആളെ ഇറക്കാനോ ആളെ കയറ്റാനോ മിന്നൽ ജീവനക്കാർക്ക് അധികാരമില്ല. കെഎസ്ആർടിസി ഡിലക്സ് ബസുകളുടെ സ്റ്റോപ്പ് ഉൾപ്പെടെ യുള്ള കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ ബോർഡിനാണ് അധികാരമുള്ളത്. നിലവിൽ മിന്നൽ ജീവനക്കാർ നിയമം തെറ്റിച്ചിട്ടില്ലെന്ന് കെഎസ്ആർടിസി വ്യക്തമാക്കുന്നുണ്ട്.

 പോലീസിനു നേരെ ആരോപണം

പോലീസിനു നേരെ ആരോപണം

ജീവനക്കാർക്ക് നേരെ ഉയർത്തുന്ന ആരോപണങ്ങൾ വ്യാജമാണെന്നും കെഎസ്ആർടിസി ആരോപിക്കുന്നുണ്ട്. നിറയെ യാത്രക്കാർ ഉണ്ടായിരുന്ന ബസിൽ പെൺകുട്ടിയെ തടഞ്ഞുവെച്ചു എന്നും പറയുന്നത് വ്യാജമാണ്. യാത്രാ സമയത്ത് പെൺകുട്ടിയ്ക്ക് എന്തെങ്കിലും അസൗകര്യമുണ്ടെങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് ബന്ധപ്പെടാമായിരുന്നും കൺട്രോൾ റൂം നമ്പർ ബസിൽ പ്രദർശിപ്പിച്ചിട്ടുമുണ്ടെന്നു ഉദ്യോഗസ്ഥർ പറയുന്നു.

 മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു

മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു

സംഭവം രൂക്ഷമായതിനെ തുടർന്ന് കെഎസ്ആർടിസി മിന്നൽ ജീവനക്കാർ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കെഎസ്ആര്‍ടിസിയിലെ എല്ലാ വിഭാഗം സംഘടനകളുടെയും തീരുമാന പ്രകാരമാണ് ജീവനക്കാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രിക്ക് കത്തയച്ചത്. കോര്‍പറേഷന്‍ എംഡി പുറപ്പെടുവിച്ച് ഉത്തരവ് അതേ പടി നടപ്പിലാക്കിയ നിയമം തങ്ങളെ കുറ്റക്കാരാക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് കത്ത് നല്‍കിയിരിക്കുന്നത്.സംഭവത്തില്‍ പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കില്‍ ‘മിന്നല്‍' സര്‍വ്വീസ് ബഹിഷ്‌ക്കരിക്കുമെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നു.

English summary
minnal employees write letter to pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X