• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ആപ്പ് ശരിക്കും ആപ്പിലാക്കി'; ടെലഗ്രാം ആപ്പ് നിരോധിക്കണമെന്ന് സംവിധായകന്‍ ബേസില്‍

Google Oneindia Malayalam News

കൊച്ചി: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനും, അഭിനേതാവുമാണ് ബേസില്‍ ജോസഫ്. കുഞ്ഞിരാമായണം എന്ന സിനിമയിലൂടെയാണ് അദ്ദേഹം സംവിധാകന്റെ വേഷമണിയുന്നത്. അതിന് മുമ്പ് ചെറിയ റോളുകളില്‍ അദ്ദേഹം വിവിധ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.

"ഗ്രാമവാസികൾക്ക് നീതി ലഭിക്കണം"; നാഗാലാൻഡിലെ മരണത്തിൽ കൊഹിമയിൽ വൻ പ്രതിഷേധം

കുഞ്ഞിരാമയണം, ഗോദ, പുറത്തിറങ്ങാന്‍ പോകുന്ന മിന്നല്‍ മുരളി എന്നിവയാണ് ബേസില്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍. ഗോദയും കുഞ്ഞിരാമായണവും ഏറെ പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയ ചിത്രമായിരുന്നു. അത്‌കൊണ്ട് തന്നെ മലയാളികളുടെ മനസ്സിലും ലോക മ്പൊടുമുള്ള സിനിമാസ്വാദകരുടെ മനസിലും ബേസില്‍ പെട്ടെന്ന് തന്നെ ഇടംപിടിച്ചു.

1

നടനെന്ന നിലയിലും ബേസില്‍ സിനിമാസ്വാദകരുടെ ഇഷ്ട താരമാണ്. അവസാനമിറങ്ങിയ ജാന്‍ എമന്‍ എന്ന ചിത്രത്തിലും താരം മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. നിലവില്‍ ഒരു ആവശ്യമവുമായാണ് ബേസില്‍ രംഗത്തെത്തിയിരിക്കുന്നത്. ടെലഗ്രാം നിരോധിക്കണമെന്നാണ് ബേസിലിന്റെ ആവശ്യം. കാരണം സിനിമയിറങ്ങി ദിവസങ്ങള്‍കൊണ്ട് തന്നെ ടെലഗ്രാമില്‍ അപ്ലോഡ് ആകുന്നത് കൊണ്ടാണ് ബേസില്‍ ഈ ആവശ്യവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ പ്രിന്റും ടെലഗ്രാമില്‍ ലഭ്യമായിരുന്നു. ഇതിന് പിന്നാലെയാണ് ബേസില്‍ ടെലഗ്രാം നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് 3471 പേര്‍ക്ക് കൊവിഡ്, 22 മരണം, 4966 പേര്‍ക്ക് രോഗമുക്തിസംസ്ഥാനത്ത് ഇന്ന് 3471 പേര്‍ക്ക് കൊവിഡ്, 22 മരണം, 4966 പേര്‍ക്ക് രോഗമുക്തി

2

റിലീസ് ചെയ്ത ഉടന്‍ തന്നെ സിനിമകള്‍ ടെലഗ്രാം ഗ്രൂപ്പുകളില്‍ എത്തുന്നത് സിനിമാമേഖലയ്ക്ക് ഭീഷണിയാണെന്നും ബേസില്‍ പറഞ്ഞു. ഫയല്‍ ഷെയറിംഗ് ആപ്പായതിനാല്‍ പല ആവശ്യങ്ങളും ടെലഗ്രാമിലൂടെ നടക്കുന്നുണ്ടെന്നും എന്നാല്‍ ആപ്പ് ശരിക്കും ആപ്പിലാക്കിയിരിക്കുന്നത് സിനിമ മേഖലയെയാണെന്നും ടെലഗ്രാം ഒരു ആപ്പെന്ന നിലയില്‍ നിരോധിക്കാന്‍ പറ്റില്ലായിരിക്കാം എന്നാല്‍ അതിലെ ഗ്രൂപ്പുകളിലേക്ക് തീയറ്റര്‍ റിലീസായ ചിത്രങ്ങളും ഒടിടി ചിത്രങ്ങളും എത്തുന്നത് തടയാനുള്ള നിയമസംവിധാനം വരേണ്ടതുണ്ടെന്നും ബേസില്‍ പറഞ്ഞു. അത് എന്തുകൊണ്ട് വരുന്നില്ലായെന്നോര്‍ത്ത് ആശങ്കയുണ്ടെന്നും ബേസില്‍ കൂട്ടിചേര്‍ത്തു.

3

ആപ്പ് നിരോധിക്കണമെന്ന് സംവിധായകന്‍ സാജിദ് യഹിയയും ആവശ്യപ്പെട്ടു. ഒരു ഗ്രൂപ്പില്‍ സിനിമ എത്തി അത് ബ്ലോക്ക് ചെയ്യുന്ന സമയത്തിനുള്ളില്‍ മറ്റ് ഗ്രൂപ്പുകളിലേക്ക് പുതിയ ചിത്രത്തിന്റെ ലിങ്ക് എത്തുകയാണ് ചെയ്യുന്നതെന്നും അതുകൊണ്ട് എത്രയൊക്കെ തടയിടാന്‍ ശ്രമിച്ചാലും ഫലമുണ്ടാകില്ലെന്നും ഈ ആപ്പ് ബാന്‍ ചെയ്യുകയല്ലാതെ ഇത്തരക്കാരെ നിയന്ത്രിക്കാന്‍ വേറെ വഴിയില്ലെന്നും സംവിധായകന്‍ സാജിദ് യഹിയ പറഞ്ഞു. അതേസമയം, ബേസിലിന്റെ സംവിധാനത്തിലൊരുങ്ങിയ മിന്നല്‍ മുരളിയുടെ വേള്‍ഡ് പ്രിമിയര്‍ മുംബൈയില്‍ നടന്നിരുന്നു.

രശ്മിത രാമചന്ദ്രന്റെ റാവത്ത് വിമർശനം: സിപിഎമ്മിനെതിരെ വാളെടുത്ത് കേന്ദ്രമന്ത്രിമാർരശ്മിത രാമചന്ദ്രന്റെ റാവത്ത് വിമർശനം: സിപിഎമ്മിനെതിരെ വാളെടുത്ത് കേന്ദ്രമന്ത്രിമാർ

4

ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായിട്ടായിരുന്നു പ്രത്യേക പ്രദര്‍ശനം ഒരുക്കിയിരുന്നത്. മലയാളത്തിന്റെ അഭിമാന ചിത്രമെന്നാണ് സിനിമ കണ്ട പ്രേക്ഷകരുടെയും നിരൂപകരുടെയും അഭിപ്രായങ്ങളെന്നാണ് വിവരം. നെറ്റ്ഫ്‌ലിക്‌സ് എന്ന ഓടിടി പ്ലാറ്റ്‌ഫോമിലൂടെ ഈ മാസമാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിക്കുന്ന ജയ്സണ്‍ എന്ന യുവാവിന്റെ കഥയാണ് 'മിന്നല്‍ മുരളി എന്ന ചിത്രത്തില്‍ പറയുന്നത്.

cmsvideo
  AstraZeneca's antibody cocktail Evusheld works against Omicron, shows study | Oneindia Malayalam
  5

  ഗോദയ്ക്കു ശേഷം ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് റിലീസിനെത്തുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും മിന്നല്‍ മുരളി റിലീസ് ചെയ്യുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മാണം. അജു വര്‍ഗീസ് ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് രചന. സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്‌മാനും നിര്‍വഹിക്കുന്നു.

  നടുത്തളത്തിലിറങ്ങി പ്രതിപക്ഷം, ചോദ്യാത്തേരവേള തടസ്സപ്പെടുത്തി, മന്ത്രിയുടെ രാജിക്കായി പ്രതിഷേധംനടുത്തളത്തിലിറങ്ങി പ്രതിപക്ഷം, ചോദ്യാത്തേരവേള തടസ്സപ്പെടുത്തി, മന്ത്രിയുടെ രാജിക്കായി പ്രതിഷേധം

  English summary
  minnal murali movie Director Basil wants Telegram app banned
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X