കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മിന്നല്‍ മുരളി'യുടെ സെറ്റ് തകര്‍ത്ത സംഭവം; മൂന്ന് ബജ്‌റങ്ദളുകാര്‍ കൂടി അറസ്റ്റില്‍

  • By News Desk
Google Oneindia Malayalam News

കാലടി: ടൊവിനോ തോമസിനെ നായകമാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളി എന്ന സിനിമയുടെ ഷൂട്ടിംഗിന് വേണ്ടി കാലടി പെരിയാര്‍ മണപ്പുറത്ത് നിര്‍മ്മിച്ച സെറ്റ് തകര്‍ത്ത സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ്. ഇന്ന് മൂന്ന് പേരെ കൂടിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

രാഷ്ട്രീയ ബജ്‌റങ്ദള്‍ പ്രവര്‍ത്തകരായ കെ ആര്‍ രാഹുല്‍, എന്‍എം ഗോകുല്‍, സന്ദീപ് കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എല്ലാവരും പെരുമ്പാവൂരും പരിസരത്തും ഉള്ളവരാണ്.

arrest

സംഭവത്തില്‍ ഇന്നലെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാവുമെന്ന് പൊലീസ് വ്യക്തമാക്കി. മുഖ്യപ്രതിയായ രാഷ്രീയ ബജ്‌റംഗിദള്‍ ജില്ലാ പ്രസിഡണ്ട് രതീഷ് മലയാറ്റൂരിനെ ആയിരുന്നു അറസ്റ്റ് ചെയ്തത്. ഇയാള്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

രാഷ്ട്രീയ ബജ്‌റങ്ഗല്‍ പ്രവര്‍ത്തകരായ ഏഴ് പേരടക്കം 50 പേര്‍ക്കെതിരെ പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തിരുന്നു. സംഘടന തന്നെ അക്രമത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. തങ്ങള്‍ വിലക്കിയിട്ടും ക്ഷേത്രത്തിന് മുന്നില്‍ പള്ളി മാതൃക പണിതതുകൊണ്ടാണ് തകര്‍ത്തതെന്നായിരുന്നു വാദം. ഞായറാഴ്ച്ച വൈകിട്ടോടെയായിരുന്നു സംഭവം. മതസ്പര്‍ധ വളര്‍ത്തും വിധം പെരുമാറി എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തെ അപലപിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി വിടി ബല്‍റാം എംഎല്‍എ രംഗത്തെത്തിയിരുന്നു. പട്ടാപ്പകല്‍ ഗൗരവതരമായ ഒരു ക്രിമിനല്‍ പ്രവൃത്തി നടത്താനും അതേക്കുറിച്ച് അഭിമാനപുരസ്സരം ഇതേപോലെ പേരും ഫോട്ടോയും ഫോണ്‍ നമ്പറുമൊക്കെ വച്ച് പ്രചരണം നടത്താനും മതവിദ്വേഷം പ്രചരിപ്പിക്കാനും സംഘ് പരിവാര്‍ തീവ്രവാദികള്‍ക്ക് കേരളത്തിന്റെ മണ്ണില്‍ ആത്മവിശ്വാസമുണ്ടാകുന്നു എന്നത് പിണറായി വിജയന്റെ ഭരണത്തില്‍ ഈ നാട് എവിടെ വരെ എത്തിച്ചേര്‍ന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. പുസ്തകം വായിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെയല്ല, ഇതുപോലുള്ള ക്രിമിനലുകള്‍ക്കെതിരെയാണ് യുഎപിഎ ചുമത്തി കേസെടുക്കേണ്ടതെന്നായിരുന്നു വിടി ബല്‍റാമിന്റെ പ്രതികരണം.

വർഗീയവാദികൾക്ക് ഞെരിപ്പൻ മറുപടി നൽകി ബേസിൽ, നല്ല അന്തസ്സായിട്ട് തിരിച്ചു വരും, ഒരൊറ്റ ലക്ഷ്യമേ ഉളളൂ!വർഗീയവാദികൾക്ക് ഞെരിപ്പൻ മറുപടി നൽകി ബേസിൽ, നല്ല അന്തസ്സായിട്ട് തിരിച്ചു വരും, ഒരൊറ്റ ലക്ഷ്യമേ ഉളളൂ!

 ബിജെപിയിൽ അണിനിരന്ന് സിന്ധ്യ വിരുദ്ധർ;അടിയന്തര യോഗം!കണക്ക് കൂട്ടൽ പിഴയ്ക്കാതെ കോൺഗ്രസ് ബിജെപിയിൽ അണിനിരന്ന് സിന്ധ്യ വിരുദ്ധർ;അടിയന്തര യോഗം!കണക്ക് കൂട്ടൽ പിഴയ്ക്കാതെ കോൺഗ്രസ്

മൂന്നായി 'പിളർന്ന' കോൺഗ്രസ്! തികഞ്ഞ പരാജയം, മൂന്ന് കാരണങ്ങൾ, രാഹുലിനും സോണിയയ്ക്കും പിന്നിലെ കൈകൾ!മൂന്നായി 'പിളർന്ന' കോൺഗ്രസ്! തികഞ്ഞ പരാജയം, മൂന്ന് കാരണങ്ങൾ, രാഹുലിനും സോണിയയ്ക്കും പിന്നിലെ കൈകൾ!

English summary
Minnal Murali Site Destroyed Issue: 3 More Persons are Arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X