ലൈബ്രറിയിലെ വായനാമുറിയില്‍ പതിനാലുകാരന് സംഭവിച്ചത്..!! വില്ലൻ അജ്ഞാതനായ മധ്യവയസ്‌കന്‍..!!

  • By: അനാമിക
Subscribe to Oneindia Malayalam

ആലുവ: പതിനാല് വയസ്സുള്ള ആണ്‍കുട്ടിയെ ലൈബ്രറിക്കുള്ളില്‍ വെച്ച് അജ്ഞാതന്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി. മുന്‍സിപ്പല്‍ ലൈബ്രറിയില്‍ വെച്ചാണ് സംഭവം നടന്നത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read Also: മോഹന്‍ലാലിനെ മാതൃകയാക്കി പോപ് രാജകുമാരൻ ജസ്റ്റിന്‍ ബീബര്‍..!! മുംബൈയില്‍ നടന്നത്..!!

Read Also: ഗള്‍ഫുകാരന്റെ ഭാര്യയോട് പോലീസുകാരന് മോഹം...!! ഭര്‍ത്താവ് നാട്ടിൽ തിരിച്ചെത്തിയപ്പോള്‍..!!

പ്രകൃതിവിരുദ്ധ പീഡനം

മുന്‍സിപ്പല്‍ ലൈബ്രറിയുടെ രണ്ടാം നിലയില്‍ വെച്ച് കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്. സ്വകാര്യസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ എട്ടാംക്ലാസ്സുകാരനാണ് പ്രകൃത വിരുദ്ധമായി പീഡിപ്പിക്കപ്പെട്ടത്. അജ്ഞാതനായ ആളാണ് പീഡിപ്പിച്ചത്.

ലൈബ്രറിക്കുള്ളിൽ വെച്ച്

പീഡനത്തിന് ഇരയായ ആണ്‍കുട്ടിയുടെ വീട് ലൈബ്രറിയ്ക്ക് അടുത്താണ്. വൈകിട്ട് ലൈബ്രറി തുറന്നപ്പോള്‍ ഈ കുട്ടിയാണ് ആദ്യമെത്തിയത്. ലൈബ്രേറിയന്‍ അല്ലാതെ മറ്റാരും ആ സമയത്ത് ഉണ്ടായിരുന്നില്ല.

അജ്ഞാതനായ ഒരു മധ്യവയസ്‌ക്കന്‍

കുട്ടി എത്തി അല്‍പനേരം കഴിഞ്ഞാണ് അജ്ഞാതനായ ഒരു മധ്യവയസ്‌ക്കന്‍ ലൈബ്രറിയിലെത്തിയത്. ലൈബ്രറിയുടെ മുകളിലത്തെ നിലയിലുള്ള വായനാമുറിയിലായിരുന്നു ആണ്‍കുട്ടി. ലൈബ്രേറിയനും ഓഫീസും താഴത്തെ നിലയിലായിരുന്നു.

ലൈബ്രേറിന്‍ അറിഞ്ഞില്ല

മുകളിലേക്ക് ചെന്ന അജ്ഞാതന്‍ അവിടെ വെച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. താഴത്തെ നിലയിലായിരുന്ന ലൈബ്രേറിന്‍ പീഡന വിവരം അറിഞ്ഞതുമില്ല. വായനാമുറിയില്‍ നിന്നും രണ്ടാം നിലയിലേക്ക് കുട്ടിയെ ബലമായി കൊണ്ടുപോയ ശേഷമായിരുന്നു പീഡനം.

അയാൾ രക്ഷപ്പെട്ടു

ഇയാളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്താകുന്നത്. രക്ഷിതാക്കള്‍ എത്തിയപ്പോഴേക്ക് അജ്ഞാതന്‍ രക്ഷപ്പെട്ടിരുന്നു. ഇയാളെ കണ്ടതായും പതിവുകാരനല്ലെന്നും ലൈബ്രേറിയന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

English summary
Minor boy was raped by a stranger inside library in Aluva
Please Wait while comments are loading...