10 വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നതോ ? മാതാപിതാക്കള്‍ പറയുന്നു....അത് അവള്‍ എഴുതിയതല്ല!!
ആത്മഹത്യാക്കുറിപ്പ് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു
കൊല്ലം: കുണ്ടറില്‍ നിരന്തര പീഡനത്തെത്തുടര്‍ന്ന് 10 വയസ്സുകാരി മരിച്ചതുമായി ബന്ധപ്പെട്ട് പുതിയ ട്വിസ്റ്റ്. മരിച്ച കുട്ടിയുടേത് എന്ന പേരില്‍ കാണപ്പെട്ട ആത്മഹത്യാക്കുറിപ്പ് വ്യാജമാണെന്നാണ് പുതിയ ആരോപണം. പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് ഇക്കാര്യം പറഞ്ഞത്.

കത്തില്‍ കാണുന്നത് മകളുടെ എഴുത്ത് അല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മാതാപിതാക്കള്‍. ഇതേത്തുടര്‍ന്ന് ഇവ ശാസ്ത്രീയ പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറന്‍സിലേക്ക് ലാബിലേക്ക് അയച്ചിട്ടുണ്ട്.

10 വയസ്സുകാരിയുടെ മരണത്തെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നതിനായി സഹോദരിയെ കൗണ്‍സിലിങിന് വിധേയയാക്കി. ഇതിലൂടെ കേസില്‍ വഴിത്തിരിവ് ആയേക്കാവുന്ന എന്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

2017 ജനുവരി 10നാണ് പെണ്‍കുട്ടിയെ വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ് മോര്‍ട്ടില്‍ റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ 22 മുറിവുകള്‍ പറ്റിയതായും കണ്ടെത്തിയിരുന്നു.

അച്ഛനും അമ്മയും തമ്മിലുള്ള കുടുംബപ്രശ്‌നമാണ് തന്റെ ആത്മഹത്യക്കു കാരണമെന്നാണ് പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്. എന്നാല്‍ ഈ കുറിപ്പിലെ എഴുത്ത് മകളുടേത് അല്ലെന്ന് മാതാപിതാക്കള്‍ വ്യക്തമാക്കിയതോടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വ്യക്തമായിക്കഴിഞ്ഞു.

മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കിയിരുന്നു. കുണ്ടറ സിഐയ്ക്കാണ് അന്വേഷണച്ചുമതലയെങ്കിലും ഇതുവരെ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നും ഇയാള്‍ ചൂണ്ടിക്കാട്ടി.

പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. പോലീസിന്റെ വീഴ്ച ഐജി തലത്തില്‍ അന്വേഷിച്ച് മുന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പട്ടിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ഉറ്റബന്ധുവടക്കം അഞ്ചു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.












Click it and Unblock the Notifications