Get Updates
Get notified of breaking news, exclusive insights, and must-see stories!

താലിമാല പൊട്ടിച്ചെറിഞ്ഞ് പെണ്‍കുട്ടി പന്തലില്‍ നിന്നും ഇറങ്ങിയോടി

തൊടുപുഴ: പ്രായം പറഞ്ഞ് കബളിപ്പിച്ച വരനെയും, വിവാഹ പന്തലില്‍ വെച്ച് വലിയ ആവശ്യങ്ങള്‍ ഉന്നയിച്ച വരനെയും വേണ്ട എന്ന് വെച്ച് പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോകുന്ന വാര്‍ത്തകള്‍ അടുത്തിടെ കൂടുതലായി വന്നത് ഉത്തര്‍ പ്രദേശില്‍ നിന്നാണ്. ഇത്രയും ധൈര്യം നമ്മുടെ പെണ്‍കുട്ടികള്‍ എന്ന് കാണിക്കും എന്ന് ആശ്ചര്യം കൊണ്ട ഉരുപാട് പേര്‍ നമ്മുടെ നാട്ടിലും ഉണ്ട്. അവര്‍ക്കായി ഇതാ അത്തരം ഒരു വാര്‍ത്ത.

കേരള അതിര്‍ത്തിയിലാണ് ഈ സംഭവം നടന്നത്. വിവാഹ പന്തലില്‍ വെച്ച് കെട്ടുതാലി പൊട്ടിച്ചെറിഞ്ഞാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഇറങ്ങിയോടിയത്. തമിഴ്‌നാട്ടിലെ വിവാഹ പന്തലില്‍ നിന്ന് ബന്ധുക്കളുടെ കണ്ണുവെട്ടിച്ച് രക്ഷപെട്ട് ഓടിയ പെണ്‍കുട്ടി മുട്ടുകാട് സ്വദേശിനിയാണ്. തമിഴ് വംശജയായ ഈ പെണ്‍കുട്ടിയും കുടുംബും വര്‍ഷങ്ങളായി ഇവിടെയാണ് താമസം.

marriage

തേനി ജില്ലയിലെ വീരപാണ്ടി സ്വദേശിയും പെണ്‍കുട്ടിയുടെ ബന്ധുവുമായ യുവാവുമായിട്ടായിരുന്നു വിവാഹം. നേരത്തെ നിശ്ചയിച്ച വിവാഹമാണ് ഇത്. വിവാഹത്തിനായി പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും ചേര്‍ന്ന് തനി വീരപാണ്ടിയില്‍ എത്തി. അവിടെ വെച്ചായിരുന്നു വിവാഹം. എന്നാല്‍ വിവാഹ ചടങ്ങുകള്‍ക്കിടെ താലി മാല വലിച്ചെറിഞ്ഞ് പെണ്‍കുട്ടി ഇറങ്ങി ഓടി.

തമിഴ്‌നാട് ബസില്‍ മൂന്നാറിലെത്തിയ പെണ്‍കുട്ടി ആദ്യം ഒരു കടയില്‍ അഭയം തേടി. കട ഉടമയാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ് പെണ്‍കുട്ടി ഇപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+