വിഷുദിനത്തില്‍ 16കാരി കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ടു!! എല്ലാത്തിനും പിന്നില്‍ അമ്മയെന്ന്!!

  • By: Sooraj
Subscribe to Oneindia Malayalam

കൊല്ലം: പ്രായപൂര്‍ത്തിയാവാത്ത സ്വന്തം മകളെ യുവാക്കള്‍ക്കു കാഴ്ചവച്ച അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലെ പൂതക്കുളം സ്വദേശിയായ യുവതിയെയാണ് സംഭവവുമായി ബന്ധപ്പെട്ടു പരവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
വിഷുദിനത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്ന യുവതി സ്വന്തം മകളെ ഒരു കൂട്ടം യുവാക്കള്‍ക്കു കാഴ്ച വയ്ക്കുകയായിരുന്നു. ചിറക്കരയിലെ ആളൊഴിഞ്ഞ വീട്ടിലേക്ക് മകളെ ഇവര്‍ എത്തിച്ചുകൊടുക്കുകയായിരുന്നു.

1

ബന്ധുക്കളോടെ പെണ്‍കുട്ടി ഇതേക്കുറിച്ച് വെളിപ്പെടുത്തിയതോടെയാണ് ഞെട്ടിക്കുന്ന പീഡനത്തെക്കുറിച്ച് പുറം ലോകമറിഞ്ഞത്. പീഡനത്തെ ചെറുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ യുവാക്കള്‍ ഉപദ്രവിക്കുകയും ചെയ്തതായി പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. വൈദ്യ പരിശോധനയ്ക്കു ശേഷം പെണ്‍കുട്ടിയെ പുവര്‍ ഹോമിലേക്കു മാറ്റി.

2

പെണ്‍കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്ത പോലീസ് വിശദമായ ചോദ്യം ചെയ്യലിനു ശേഷം കോടതിയില്‍ ഹാജരാക്കി. ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. സംഭവത്തിനു ശേഷം പ്രതികളായ യുവാക്കള്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

English summary
Mother arrested for 16 year old daughter rape case.
Please Wait while comments are loading...