ബസിനകത്ത് ഒറ്റയ്ക്കിരുന്ന എല്‍കെജിക്കാരിയോട് ഡ്രൈവര്‍ ചെയ്തത്!! പെണ്‍കുട്ടി പറഞ്ഞത് ഞെട്ടിക്കും!!
സ്കൂള്‍ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് പോലും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഒരു രക്ഷയുമില്ല. ഒന്നിനു പിറകെ ഒന്നായി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമങ്ങളുടെ വാര്‍ത്തകള്‍ പുറത്തുവരികയാണ്. തിരുവനന്തപുരത്ത് എല്‍കെജി വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായതാണ് പുതിയ സംഭവം.

സ്കൂള്‍ ബസ് ഡ്രൈവറായ സുനില്‍ ദത്തിനെയാണ് (54) പോലീസ് അറസ്റ്റ് ചെയ്തത്. ബസിനകത്ത് ആരും ഇല്ലാതിരുന്നപ്പോഴാണ് ഇയാള്‍ കുഞ്ഞിനെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയയാക്കി. പരിശോധനയില്‍ പെണ്‍കുട്ടിയെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയതായി തെളിഞ്ഞു.

കുറച്ചു നാളായി പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ വന്ന സംശയമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. മാതാപിതാക്കള്‍ പെണ്‍കുട്ടിയെ കൗണ്‍ലിങിന് വിധേയമാക്കിയതോടെ പീഡന വിവരം പുറത്തറിയുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ കോവളം പോലീസില്‍ പരാതി നല്‍കി.

പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. പ്രതിയെ കാണണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം ആളുകള്‍ സ്റ്റേഷനിലേക്ക് തള്ളിക്കയറുകയായിരുന്നു. തുടര്‍ന്ന് പോലീസിന് ഇവരെ ലാത്തി വീശി ഓടിക്കേണ്ടിവന്നു.












Click it and Unblock the Notifications