കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷോക്കിങ്: 16 കാരിക്കു ഗര്‍ഭം!! പ്രതികള്‍ 52 കാരനും രണ്ടാം ഭാര്യയും!! അയാള്‍ ആദ്യ ഭാര്യയെയും....

പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു

  • By Sooraj
Google Oneindia Malayalam News

നെടുങ്കണ്ടം: ഇടുക്കിയില്‍ 16കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി. സംഭവത്തില്‍ അയല്‍വാസിയെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.

ഇവര്‍ പ്രതികള്‍

കരുണാപുരം തുണ്ടുപുരയിടത്തില്‍ കുഞ്ഞുമോനെന്ന ഫിലിപ്പോസ് (52), രണ്ടാം ഭാര്യായ ലൈസാമ്മ (45) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഭാര്യ ഒത്താശ ചെയ്തു

വീടിനു തൊട്ടരികില്‍ താമസിക്കുകയായിരുന്ന 16കാരിയെ ഭീഷണിപ്പെടുത്തിയാണ് ഫിലിപ്പോസ് പീഡിപ്പിച്ചിരുന്നത്. ലൈസാമ്മയും ഇതിനു കൂട്ടുനിന്നതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.

ഭീഷണി

നിരന്തരമുള്ള പീഡനത്തിനൊടുവില്‍ പെ ണ്‍കുട്ടി ഗര്‍ഭിണിയാവുകയായിരുന്നു. ഇത് അറിഞ്ഞതോടെ ലൈസാമ്മ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. ഗര്‍ഭത്തിനു കാരണക്കാരന്‍ സഹപാഠിയാണെന്ന് പറയാന്‍ ഇവര്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

അമ്മയോട് പറഞ്ഞു

ആറു മാസം ഗര്‍ഭിണിയായിരുന്ന പെണ്‍കുട്ടി കഴിഞ്ഞ ദിവസം അമ്മയോട് എല്ലാം വെളിപ്പെടുത്തുകയായിരുന്നു. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയപ്പോള്‍ ആശുപത്രി അധികൃതരാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി അയല്‍വാസിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തു.

ആദ്യ ഭാര്യയും ആത്മഹത്യ ചെയ്തു

ഫിലിപ്പോസിന്റെ പീഡനത്തെ തുടര്‍ന്നു ആദ്യത്തെ ഭാര്യും കുഞ്ഞും നേരത്തേ ആത്മഹത്യ ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ ലൈസാമ്മയെ വിവാഹം ചെയ്തത്.

റിമാന്‍ഡില്‍

അറസ്റ്റിലായ രണ്ടു പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു. സിഐ റെജി എം കുന്നിപ്പറമ്പന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ സിഡി മനോജ്, ബിജു ലൂക്കോസ്, ഷാനവാസ് ഖാന്‍, റസിയ, രേവതി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

English summary
minor girl raped by old man in idukki. police arrested convict and his wife.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X