വൃദ്ധയെ പീഡിപ്പിച്ചു...പരാതി അറിയിക്കാന്‍ അയാളുടെ വീട്ടിലെത്തിയ ചെറുമകള്‍ക്കു സംഭവിച്ചത്!!!
60 കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരത്തെ കഴക്കൂട്ടത്ത് ഇരട്ട പീഡനം. കഴക്കുട്ടം കഠിനംകുളത്താണ് ഞെട്ടിക്കുന്ന പീഡനം അരങ്ങേറിയത്. അമ്മൂമ്മയെയും ചെറുമകളുമാണ് പീഡിപ്പിക്കപ്പെട്ടത്. പ്രതിയാവട്ടെ ഇവരുടെ അയല്‍വാസിയുമാണ്. 60 കാരനായ വിക്രമനെയാണ് സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടില്‍ കിടന്ന് ഉറങ്ങുകയായിരുന്ന വൃദ്ധയെ പ്രതി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഞെട്ടിയുണര്‍ന്ന വൃദ്ധ ബഹളംവച്ചപ്പോള്‍ പ്രതി ഇവരെ ആക്രമിച്ച ശേഷം കടന്നുകളഞ്ഞു.

അന്നു വൈകീട്ട് മകള്‍ വീട്ടിലെത്തിയപ്പോള്‍ ഇവര്‍ കാര്യം പറഞ്ഞു. ഇതേക്കുറിച്ച് പറയുന്നതിനായി അമ്മ 10 വയസ്സുകാരിയായ തന്റെ മകളോട് പ്രതിയുടെ ഭാര്യയെ വിളിച്ചുകൊണ്ടുവരാന്‍ ആവശ്യപ്പെടുകയായിരുന്നു.

പ്രതിയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിക്ക് ക്രൂര പീഡനമാണ് നേരിടേണ്ടിവന്നത്. പെണ്‍കുട്ടിയെ വീട്ടിനകത്തേക്കു കൂട്ടിക്കൊണ്ടുപോയ പ്രതി രഹസ്യഭാഗങ്ങളില്‍ ക്രൂരമായി മുറിവേല്‍പ്പിച്ചു.

പെണ്‍കുട്ടി കരഞ്ഞുകൊണ്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അമ്മ കാര്യം തിരക്കിയത്. അപ്പോള്‍ പീഡനത്തെക്കുറിച്ച് അറിയുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ കഠിനംകുളം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

പെണ്‍കുട്ടിയെ തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഠിനംകുളത്തു വച്ചാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകളും പോക്സോ നിയപ്രകാരവും പോലീസ് കേസെടുത്തു.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications