ജോലി വാഗ്ദാനം...17 കാരിയെ കൂട്ടിക്കൊണ്ടുപോയി ഹോംനഴ്‌സും അയാളും ചെയ്തത്!! സംഭവം കണ്ണൂരില്‍!!

  • By: Sooraj
Subscribe to Oneindia Malayalam

ആലക്കോട് (കണ്ണൂര്‍): സംസ്ഥാനത്തിനകത്തും പുറത്തും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്കു നേരെയുള്ള പീഡനങ്ങള്‍ ദിനം പ്രതി വര്‍ധിക്കവെ മറ്റൊരു പീഡനം കൂടി. കണ്ണൂരിലാണ് 17കാരിയായ പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സംഘി ലൈനില്‍ ജോയ് മാത്യു!! കന്നുകാലി നിരോധനത്തിന്റെ ഗുണങ്ങള്‍ കേട്ടില്ലേ? ഒന്നല്ല,നിരവധിയുണ്ടെന്ന്..

രണ്ടാം മാപ്പിള ലഹളയ്ക്ക് സ്‌കോപ്പുണ്ട്', 'ഹൈന്ദവര്‍ അഭയാര്‍ത്ഥിക്യാമ്പുകള്‍ തുറക്കണം'; ഞെട്ടിക്കും

 പീഡിപ്പിക്കപ്പെട്ടത്

പീഡിപ്പിക്കപ്പെട്ടത്

പ്ലസ് ടു വിദ്യാര്‍ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. ബന്ധുവായ ഹോം നഴ്‌സാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്നത്. ഇവരെയും മറ്റൊരു യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്

അറസ്റ്റിലായവര്‍

അറസ്റ്റിലായവര്‍

കാര്‍ത്തികപുരം മുതുശേരിയിലെ ചപ്പിലി സനീഷ് ബാലന്‍ (23), പൂവഞ്ചാലിലെ ആനപ്പാറയില്‍ ശ്രുതി സതീഷ് (26) എന്നിവരെയാണ് ആലക്കോട് സിഐ ഇപി സുരേശന്‍, എസ്‌ഐ കെ ജെ ബിനോയ് എ്ന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കൂട്ടിക്കൊണ്ടുപോയി

കൂട്ടിക്കൊണ്ടുപോയി

കഴിഞ്ഞ ദിവസം രാത്രിയാണ് പെണ്‍കുട്ടിയെ ഹോംനഴ്‌സായ ശ്രുതി തന്നോടൊപ്പം കൂട്ടിക്കൊണ്ടുപോയത്. അപ്പോള്‍ സനീഷും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പെണ്‍കുട്ടിയുമായി ഇയാള്‍ക്കു നേരത്തേ പരിചയുമുണ്ടയിരുന്നു.

ജോലി വാഗ്ദാനം

ജോലി വാഗ്ദാനം

എറണാകുളത്തു ജോലി നല്‍കാമെന്നു പ്രലോഭിപ്പിച്ചിച്ചാണ് ശ്രുതിയും സനീഷും 17 കാരിയെ കൂട്ടിക്കൊണ്ടുപോയത്. അവിടെ ഒരു കടയിലെത്തി പേര് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പിന്നീടാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്.

പരാതി നല്‍കി

പരാതി നല്‍കി

മകളെ ശ്രുതി തട്ടിക്കൊണ്ടുപോയെന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ചു മൂന്നു പേരെയും കണ്ടെത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും പീഡനത്തിന് ഒത്താശ ചെയ്തതിനുമാണ് ശ്രുതിക്കെതിരേ കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ രണ്ടു പ്രതികളെയും റിമാന്‍ഡ് ചെയ്തു.

English summary
Minor girl molested in Kannur. Home nurse and one man arrested.
Please Wait while comments are loading...