16 കാരിക്കു പീഡനം....യുവാവ് പിടിയില്‍, അമ്മയും!! അമ്മ ചെയ്തത് ഞെട്ടിക്കും!! സംഭവം മലപ്പുറത്ത്

  • By: Sooraj
Subscribe to Oneindia Malayalam

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയില്‍ പ്രായപൂര്‍ത്തിവായാത്ത പെണ്‍കുട്ടി പീഡനത്തിന് ഇരയായി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെയും അമ്മയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ഓമശേരി വേനപ്പാറ കല്ലറക്കാപ്പറമ്പ് മൂലക്കടവത്ത് ഷിബിന്‍ (19), അമ്മ ആനന്ദം (45) എന്നിവരയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സുനിയുടെ കത്ത് 'കത്തുന്നു'!! അത് എഴുതിയത് മറ്റൊരാള്‍ ? വീണ്ടും ദുരൂഹത...

1

മകളെ കാണാനില്ലെന്ന് കഴിഞ്ഞ മാസം 13നാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷത്തില്‍ പെണ്‍കുട്ടി പരപ്പനങ്ങാടിയിലുണ്ടെന്ന് പോലീസിനൂ സൂചന ലഭിക്കുകയായിരുന്നു. ഇവിടെയുള്ള ഒരു സ്വകാര്യ ലോഡ്ജില്‍ നിന്നാണ് പെണ്‍കുട്ടിക്കൊപ്പം പ്രതികളെ പിടികൂടിയത്.

2

പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് ഷിബിനെതിരേ കെസടുത്തതെങ്കില്‍ എല്ലാത്തിനും ഒത്താശ ചെയ്തു കൊടുത്തതിനാണ് അമ്മയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാവാത്തതിനാല്‍ പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

3

ഷിബിനും അമ്മയും ചേര്‍ന്ന് പെണ്‍കുട്ടിയെ പറശ്ശിനിക്കടവ്, ചോറ്റാനിക്കര എന്നീവിടങ്ങളില്‍ കൊണ്ടുപോയതായും കണ്ടെത്തി. കൊണ്ടോട്ടിയിലാണ് ഷിബിനും കുടുംബവും മാസങ്ങളായി താമസിക്കുന്നത്. ഇതിനിടെയാണ് ഷിബിന്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുന്നത്. ഷിബിനും അമ്മയ്ക്കുമെതിരേ ഇത് ആദ്യത്തെ കേസല്ല. ആറു മാസങ്ങള്‍ക്ക് മുമ്പ് പ്രായപൂര്‍ത്തിയാവാത്ത മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും ഇരുവര്‍ക്കുമെതിരേ കേസെടുത്തിരുന്നു.

English summary
Minor girl molested in malappuram. Man and his mother arrested
Please Wait while comments are loading...