പെൺകുട്ടിയെ പലയിടത്തും കൊണ്ടു പോയി പീഡിപ്പിച്ചു; ഗർഭിണിയാക്കി... വിളപ്പിൽശാലയിൽ സംഭവിച്ചത്...!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: വിളപ്പിൽ ശാലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീ‍ഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. കാമുകനും അയൽവാസിയായ സ്ത്രീയുമടക്കമാണ് അറസ്റ്റിലായിരിക്കുന്നത്. അയൽവാസി ശ്രീകല, ഇവരുടെ ഭർത്താവ് സുരേഷ്, ഷൈനി, ഒാട്ടോ ഡ്രൈവർ സെബാസ്റ്റ്യൻ, കാമുകൻ വിഷ്ണുസാഗർ എന്നിവരാണ് പോലീസ് പിടിയിലായത്.

കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മൂന്നാഴ്ച മുമ്പാണ് പെൺകുട്ടി ഗർഭിണിയാണന്ന വിവരം വീട്ടുകാർ അറിയുന്നത്. ഇതെത്തുടർന്ന് പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് കാമുകനായ ജിഷ്ണുവിനെ കസ്റ്റഡിയിലെടുത്തു. എന്നാൽ ജിഷ്ണു കുറ്റം നിഷേധിക്കുകയായിരുന്നു.

Rape

തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പെൺകുട്ടിയെ കൗൺസിൽ ചെയ്തപ്പോഴാണ് കാര്യങ്ങൾ മറ നീക്കി പുറത്തു വന്നത്. അയൽവാസിയായ ശ്രീകലയുടെ നേതൃത്വത്തിൽ പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പെൺകുട്ടി ചൈൽഡ് ലൈൻ പ്രവർത്തകർക്ക് മുന്നിൽ വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അയൽവാസിയായ ശ്രീകലയെയും ഇവരുടെ ഭർത്താവ് സുരേഷ്, ഷൈനി, ഓട്ടോ ഡ്രൈവർ സെബാസ്റ്റ്യൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

English summary
Minor girl raped in Thiruvananthapuram
Please Wait while comments are loading...