Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം: കേസ് പോക്‌സൊ നിയമപ്രകാരം

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ സി പി എം നേതാവിനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. വെസ്റ്റ്ഹില്‍ താഴക്കണ്ടി പറമ്പില്‍ കെ ടി ജയന്‍ (57) ആണ് അറസ്റ്റിലായത്. കോഴിക്കോട് വെസ്റ്റ്ഹില്‍ സി പി എം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ പ്രതിക്കെതിരെ വെള്ളയില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും പൊലീസ് കേസടുക്കാന്‍ തയ്യാറായില്ലെന്നാണ് മാതാപിതാക്കളുടെ പരാതി.

പരാതി ലഭിച്ച് 20 ദിവസത്തോളം പ്രതിയെ പൊലീസ് സംരക്ഷിക്കുകയായിരുന്നു. പീഡനവിവരം അറിഞ്ഞയുടനെ കുട്ടിയുടെ അമ്മയും അച്ഛനും വെള്ളയില്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ചെന്നു പൊട്ടി കരഞ്ഞുകൊണ്ട് പരാതി ബോധിപ്പിക്കുകയായിരുന്നു. പരാതി എഴുതി കൊടുക്കാന്‍ സ്റ്റേഷനില്‍ നിന്നു ആവശ്യപ്പെട്ടപ്പോള്‍ കുട്ടിയുടെ അച്ഛന്‍ പരാതി എഴുതി കൊടുത്തു. ആ സമയത്ത് എസ് ഐ സ്റ്റേഷനില്‍ ഇല്ലായിരുന്നതിനാല്‍ എ എസ് ഐ യാണ് പരാതി കൈപ്പറ്റിയത്. പരാതി നല്‍കിയ കുട്ടിയുടെ അച്ഛനോടും അമ്മയോടും അവിടെ ഇരിക്കാന്‍ എ എസ് ഐ ആവശ്യപ്പെട്ടു. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പ്രതിയുമായി ബന്ധപ്പെട്ട പതിനഞ്ചോളം പേര്‍ സ്റ്റേഷനില്‍ എത്തുകയും എ എസ് ഐയും ഏതാനും പൊലീസുകാരും പ്രതിയുടെ ആളുകളുമായി സംസാരിച്ച് പ്രശ്‌നം തീര്‍പ്പാക്കിയെന്ന് പറഞ്ഞ് പരാതി അച്ഛന് മടക്കി കൊടുക്കുകയുമായിരുന്നു. അന്ന് കണ്ണീരോടെ നിരാശരായി അച്ഛനും അമ്മയും മടങ്ങി. പിന്നീടാണ് പെണ്‍കുട്ടി സ്‌കൂള്‍ ടീച്ചറോട് പരാതിപ്പെടുന്നത്.

molest

തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ മുമ്പാകെ പരാതി എത്തുകയും കമ്മീഷന്‍ ബന്ധപ്പെട്ടവരുടെ വിശദമായ മൊഴിയെടുത്തപ്പോഴാണു സംഭവം 20 ദിവസം മുമ്പ് നടന്നതാണെന്നും വെള്ളയില്‍ പോലീസ് സ്റ്റേഷനില്‍ നടന്ന ഒത്ത്തീര്‍പ്പ് വിവരങ്ങളും പുറത്തായത്. അച്ഛനമ്മമാരുടെ ഈ മൊഴിപകര്‍പ്പുകളും ഈ കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് സമ്മര്‍ദ്ദം ശക്തമായപ്പോഴാണ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്. കേസ് ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേയും കേസെടുക്കാതെ വൈകിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. വെസ്റ്റ്ഹില്‍ മുന്‍ ലോക്കല്‍ സെക്രട്ടറിയായ പ്രതി നിലവിലെ കമ്മിറ്റി അംഗമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+