Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമഭ്രാന്ത് പിഞ്ചുശരീരങ്ങള്‍ക്ക് നേരെ..!!മൂന്നും ഏഴും വയസ്സുള്ള കുഞ്ഞുങ്ങളെ 52കാരന്‍ പീഡിപ്പിച്ചു!

ആലുവ: കേരളത്തില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് നേരെ വരെയുള്ള പീഡനം തുടര്‍ക്കഥയാവുകയാണ്. വാളയാറിലും കല്‍പ്പറ്റയിലും കൊട്ടിയൂരിലും പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതിന് പിന്നാലെ ഞെട്ടിക്കുന്ന മറ്റൊരു പീഡന വാര്‍ത്ത കൂടി പുറത്ത് വന്നു.

Read Also: മോഹന്‍ലാല്‍ പെണ്‍വാണിഭ സംഘം തലവൻ...!! യുവാവിന്റെ വെളിപ്പെടുത്തലിന് പിന്നിലെ സത്യം ഇതാണ്..!!

Read Also: സുചി ലീക്ക്‌സിന് പിന്നാലെ മഡോണ ലീക്ക്‌സും ?? മഡോണ സെബാസ്റ്റ്യന്റെ പേരില്‍ ട്വിറ്റര്‍ പോസ്റ്റുകള്‍..!

എറണാകുളം ആലുവയിലാണ് പിഞ്ചുപെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടത്. അയല്‍വാസിയായ അന്‍പത്തി രണ്ടുകാരനാണ് പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയത്. പ്രതിയെ പോലീസ് പിടികൂടി.

പീഡിപ്പിക്കപ്പെട്ടത് പിഞ്ചുകുഞ്ഞുങ്ങൾ

ആലുവ ബിനാമിപുരത്താണ് നാടിനെ ഞെട്ടിച്ച പീഡനം അരങ്ങേറിയത്. മൂന്നും ഏഴും വയസ്സുള്ള പെണ്‍കുട്ടികളെയാണ് അയല്‍വാസിയായ മധ്യവയസ്‌ക്കന്‍ പീഡിപ്പിച്ചത്.

പ്രതി പിടിയിൽ

കുട്ടികളുടെ അയല്‍വാസിയായ ഉണ്ണി തോമസ് എന്നയാളാണ് ലൈംഗിക ചൂഷണം നടത്തിയത്. വീട്ടുകാരുടെ പരാതിയില്‍ ഉണ്ണി തോമസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

അടുപ്പം ഉപയോഗപ്പെടുത്തി

പെണ്‍കുട്ടികളുടെ വീടുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഇയാള്‍. കുട്ടികളുമായി അടുപ്പം കാണിച്ചിരുന്ന ഇയാള്‍ സ്ഥിരം വീട്ടില്‍ ചെല്ലാറുണ്ടായിരുന്നുവത്രേ. കുട്ടികള്‍ ഇയാളുടെ വീട്ടിലും പോകാറുണ്ടായിരുന്നു.

അറിയിച്ചത് ടീച്ചറെ

ഇങ്ങനെ വീട്ടില്‍ ചെന്നപ്പോഴാണ് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടത്. പീഡിപ്പിക്കപ്പെട്ട ശേഷം പെണ്‍കുട്ടികള്‍ ആദ്യം സ്‌കൂളിലെ ടീച്ചറെയാണ് അറിയിച്ചത്. പെണ്‍കുട്ടികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായിരുന്നു.

പോലീസിന് പരാതി നൽകി

തുടര്‍ന്നാണ് കുട്ടികളുടെ വിവരം വീട്ടുകാരെ അറിയിച്ചത്. വീട്ടുകാര്‍ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കി. ആലുവ സിഐ ഓഫീസിലാണ് പ്രതിയെ ചോദ്യം ചെയ്യുന്നത്.

ഒരാഴ്ചയ്ക്കിടെ നാലാമത്തെത്

സംസ്ഥനത്ത് ഒരാഴ്ചയ്ക്കിടെ ഇത് നാലാമത്തെ പീഡനക്കേസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എല്ലാ കേസുകളിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടിരിക്കുന്നത്.

കൊട്ടിയൂരിൽ നിന്ന് തുടക്കം

കണ്ണൂർ കൊട്ടിയൂരിൽ പതിനാറുകാരിയെ വൈദികൻ പീഡിപ്പിച്ച സംഭവം പുറത്ത് വന്നതോടെയാണ് പീഡനവാർത്തകൾ ഓരോന്നായി പുറത്ത് വരാൻ തുടങ്ങിയത്. ഇതിന് പിന്നാലെ വയനാട്ടിലെ യത്തിംഖാനയിൽ ഏഴിലധികം പെൺകുട്ടികളും പീഡിപ്പിക്കപ്പെട്ട സംഭവം പുറത്തായി.

വാളയാറിലെ ക്രൂരത

പാലക്കാട് വാളയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സഹോദരിമാരായ രണ്ട് പെൺകുട്ടികളും പീഡിപ്പിക്കപ്പെട്ടിരുന്നു. ഈ കുട്ടികളുടെ മരണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെല്ലാം പിടിയിലായിക്കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+