കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

18 താഴെയുള്ളവരുടെ വിവാഹ ലൈംഗിക ബന്ധം ബലാംത്സംഗമായി പരിഗണിക്കാനാവില്ല: ഹൈക്കോടതി

  • By Siniya
Google Oneindia Malayalam News

കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്ത് ലൈംഗിക ബന്ധം പുലര്‍ത്തുന്നത് ബലാംത്സംഗമായി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്ത് ലൈംഗിക ബന്ധം പുലര്‍ത്തുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ബലാത്സംഗം ചേര്‍ത്ത് കടുത്ത ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഈ കാര്യം വ്യക്തമാക്കിയത്.

ഹൈക്കോടതി അഭിഭാഷകനായ വിന്‍സന്റ് പാനികുളങ്ങര നല്‍കിയ ഹര്‍ജിയിലാണ് കോടതി ഈ കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍,ജസ്റ്റിസ് എ എം ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിറക്കിയത്.

high-court-kerala

2006 ലെ ചൈല്‍ഡ് ആക്ട് പ്രകാരം 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ വിവാഹം കഴിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. 15 വയസ്സിന് താഴെയുള്ള കുട്ടികളെ വിവാഹം ചെയ്ത് ലൈംഗികമായി ഉപയോഗിക്കുന്നവര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കുന്ന ഭേദഗതി ഒഴിവാക്കുന്നത് നിയമ വിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം

എന്നാല്‍ ലൈംഗിക പീഡനവും ശൈശവ വിവാഹവും ഒരുമിച്ച് കാണാനാകില്ലെന്നും വിവിധ ആചാരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള വിവാഹമെന്നും കോടതി വ്യക്തമാക്കി.

English summary
minor marriage sexual relationship is not rape, the high court considered.In this matter, the Court has rejected the petition filed by high court advocate, the marriage of minor girls sexual relationship with anyone, that demanding severe punishment for the rape of adding to the wording of the Indian Penal Code.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X