അമ്മയുടെ അറിവോടെ 13 കാരിയ്ക്കു പീഡനം;മുഖ്യ പ്രതി നാലു വര്‍ഷത്തിനു ശേഷം അറസ്റ്റില്‍
കാസര്‍ക്കോട്:കാസര്‍ക്കോട് വിദ്യാനഗറില്‍ 13 കാരിയെ പീഡിപ്പിച്ച കേസിലെ മുഖ്യ പ്രതി അബ്ദുള്‍ സലാമിനെ നാലു വര്‍ഷത്തിനു ശേഷം പോലീസ് അറസ്റ്റു ചെയ്തു.സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇയാള്‍ അറസ്റ്റിലായത്. 2012 ലാണ് സംഭവം.
സ്വന്തം മകളെ പീഡിപ്പിക്കാന്‍ കൂട്ടുനിന്നതിന് പെണ്‍കുട്ടിയുടെ അമ്മയടക്കം മൂന്നു പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. മുഖ്യപ്രതി അബ്ദുള്‍സലാം സംഭവശേഷം ഒളിവിലായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധു അബ്ദുള്‍ കരീം,സുഹൃത്ത് നസീം എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.

റിയല്‍ എസ്്‌റ്റേറ്റ് ബിസിനസ് നടത്തുകയായിരുന്ന അബ്ദുള്‍ സലീം പെണ്‍കുട്ടിയെ തളിപ്പറമ്പിലുളള വീട്ടില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയത്.












Click it and Unblock the Notifications