കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളാപ്പള്ളിയുടെ കള്ളത്തരം 'ജപ്തി' എസ്എന്‍ഡിപിക്ക്

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: എസ്എന്‍ഡിപിയുടെ വസ്തുവകകള്‍ ജപ്തി ചെയ്യാനൊരുങ്ങി പിന്നോക്ക വികസന കോര്‍പ്പറേഷന്‍. മാനദണ്ഡം ലംഘിച്ച് വിതരണം ചെയ്ത മൈക്രോഫിനാന്‍സ് തുക തിരിച്ചടയ്ക്കാത്ത സാഹചര്യത്തിലാണ് നടപടി. എന്നാല്‍ ജപ്തി നടപടികള്‍ നീട്ടിവയ്ക്കണമെന്ന വെള്ളാപ്പള്ളി നടേശന്റെ അപേക്ഷ കോര്‍പ്പറേഷന്‍ തള്ളി.

2014 ജനുവരി 21ന് അഞ്ച് കോടിരൂപയാണ് പിന്നോക്ക വികസന കോര്‍പ്പറേഷന്‍ എസ്എന്‍ഡിപി യോഗത്തിന് നല്‍കിയത്. മൂന്ന് ശതമാനം പലിശയ്ക്കുമാത്രമേ ഇത് ഇടപാടുകാര്‍ക്ക് നല്‍കാവൂ എന്ന നിബന്ധനയും കോര്‍പ്പറേഷന്‍ വച്ചിരുന്നു. എന്നാല്‍ എട്ട് മുതല്‍ 12 ശതമാനം വരെ പലിശ വാങ്ങിയാണ് എസ്എന്‍ഡിപി യോഗം ഈ തുക വിതരണം ചെയ്തത്. ഈ സാഹചര്യത്തിലാണ് 12 ശതമാനം പലിശ ഉള്‍പ്പെടെ തുക തിരികെ അടക്കാന്‍ പിന്നോക്ക വികസന കോര്‍പ്പറേഷന്‍ ഉത്തരവിട്ടത്.

vellapally

തുക തിരിച്ചടയ്ക്കണമെന്ന് കാണിച്ച് രണ്ട് തവണ എസ്എന്‍ഡിപിക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും അതിന് മറുപടി ലഭിച്ചില്ല. എന്നാല്‍ കഴിഞ്ഞ മാസം അയച്ച കത്തിന് മറുപടിയായി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ജപ്തി നടപടികള്‍ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ വെള്ളാപ്പള്ളി നടേശന്റെ അപേക്ഷ കഴിഞ്ഞ ആഴ്ച പിന്നോക്ക വികസന കോര്‍പ്പറേഷന്‍ തള്ളി. കൊല്ലം റവന്യൂ റിക്കവറി വിഭാഗത്തിന്റെ സഹകരണത്തോടെയാണ് ജപ്തി നടപടികള്‍ സ്വീകരിക്കുക.

English summary
Minority development Corporation to recover properties of SNDP yogam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X