സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രേമം കാപട്യം
പേരാമ്പ്ര: ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിം വോട്ട് മുന്നിൽ കണ്ടാണ് ബാബരിദിനം ആചരിക്കാൻ സി.പി.എം തീരുമാനിച്ചതെന്ന് പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി സി.പി.എ അസീസ് പ്രസ്താവിച്ചു. വിഷയത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ പള്ളി പുനർനിർമ്മിക്കണമെന്ന പ്രമേയമെങ്കിലും പാസാക്കാൻ പാർട്ടി സമ്മേളനങ്ങൾ നടന്ന് വരുന്ന ഈ സമയത്ത് സി.പി.എം തയ്യാറാവണം.
നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സംഘടനാ ശാക്തീകരണ ക്യാമ്പയിൻ ജനസഭയുടെ നൊച്ചാട് പഞ്ചായത്ത് തല ഉദ്ഘാടനം മുളിയങ്ങൽ യൂണിറ്റിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.കെ അഷറഫ് അധ്യക്ഷത വഹിച്ചു. കെ.കെ അബൂബക്കർ ക്ലാസെടുത്തു.

കല്ലൂർ മുഹമ്മദലി, വി.പി അബ്ദുൽ സലാം മാസ്റ്റർ, ടി.കെ ഇബ്രാഹിം, ടി.പി മുഹമ്മദ്, ആർ കെ മുനീർ, ടി.പി നാസർ, റിയാസ് സലാം വി.പി, സി അമ്മദ്കുട്ടി ഹാജി, വി.വി ഇബ്രാഹിം മാസ്റ്റർ, സി മമ്മു, സൂപ്പി പൂക്കടവത്ത്, ചേരമ്പറ്റ അബൂബക്കർ, പി.സി മുഹമ്മദ് സിറാജ്, സലിം മിലാസ്, പി ഹാരിസ്, ഷമീം അഹമ്മദ് എന്നിവർ പ്രസംഗിച്ചു












Click it and Unblock the Notifications