കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു, സമവായ നീക്കം

Google Oneindia Malayalam News

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി സുപ്രധാന വിധി പ്രസ്താവിച്ച സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷി യോഗം വിളിച്ചു. വെള്ളിയാഴ്ച 3.30നാണ് യോഗം. വീഡിയോ കോണ്‍ഫറന്‍സ് വഴി ചേരുന്ന യോഗത്തില്‍ എല്ലാ ന്യൂനപക്ഷ സമുദായ പ്രതിനിധികളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിയാണ് ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹം മുന്‍കൈ എടുത്ത് യോഗം വിളിക്കുന്നതും.

p

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ 80-20 അനുപാതം തുടരുന്നത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ അനുപാതം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ജനസംഖ്യാ അനുപാതത്തില്‍ ക്ഷേമ പദ്ധതികള്‍ വിതരണം ചെയ്യണമെന്നുമാണ് ഹൈക്കോടതി വിധി. ഇതിനെ എതിര്‍ത്ത് മുസ്ലിം സംഘടനകളും അനുകൂലിച്ച് ചില ക്രൈസ്തവ സംഘടനകളും രംഗത്തുവന്നിരുന്നു. ഉത്തരവിനെ തുടര്‍ന്ന് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ സാധിക്കാത്ത അവസ്ഥയായി. ഇനി സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കണം എന്നാണ് ഹൈക്കോടതി നിര്‍ദേശം. ഈ സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്.

വീണ്ടും ഞെട്ടിക്കാന്‍ പിസി ജോര്‍ജ്; മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ എംഎല്‍എയാകും!! സാധ്യത ഇങ്ങനെവീണ്ടും ഞെട്ടിക്കാന്‍ പിസി ജോര്‍ജ്; മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ എംഎല്‍എയാകും!! സാധ്യത ഇങ്ങനെ

ലക്ഷദ്വീപിന് ഐക്യദാർഢ്യം: രാജ്ഭവന് മുന്നില്‍ ഇടത് എംപിമാരുടെ പ്രതിഷേധം

ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കണമെന്ന് മുസ്ലിം സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ യുഡിഎഫിലും എല്‍ഡിഎഫിലും ഭിന്ന അഭിപ്രായമാണ് ഉയര്‍ന്നിട്ടുള്ളത്. സ്വന്തം നിലയ്ക്ക് അപ്പീല്‍ സമര്‍പ്പിക്കുമെന്ന് ചില മുസ്ലിം സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മുസ്ലിം സമുദായത്തിന് വേണ്ടി പ്രഖ്യാപിച്ച സ്‌കോളര്‍ഷിപ്പാണ് റദ്ദാക്കിയത് എന്ന് സംഘടനാ നേതാക്കള്‍ പറയുന്നു. അതേസമയം, ക്രൈസ്തവ സമുദായത്തിലെ പിന്നാക്കവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപ്പാക്കി രമ്യതയിലെത്തിക്കാനും ആലോചനയുണ്ട് എന്നാണ് വിവരം.

കറുപ്പില്‍ തിളങ്ങി പരിനീതി ചോപ്ര: പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Pinarayi government announced special package for kids who lost parents in pandemic

English summary
Minority Scholarship: Chief Minister Pinarayi Vijayan called All Party meet on Friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X