ന്യൂനപക്ഷ സ്കോളർഷിപ്പ്: വിഷയം പഠിക്കാൻ വിദഗ്ധ സമിതി
നിലവിലെ സാമൂഹിക സാഹചര്യങ്ങള്‍ പരിശോധിച്ച് സ്കോളര്‍ഷിപ്പ് അനുപാതം നിശ്ചയിക്കാമെന്ന നിര്‍ദേശമാണ് സർക്കാർ മുന്നോട്ട് വെച്ചത്
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പിലെ ഹൈക്കോടതി വിധിയിൽ കൂടുതൽ പഠനത്തിന് വിദഗ്ധ സമിതി. സ്കോളര്‍ഷിപ്പ് അനുപാതം നിശ്ചയിക്കുന്നത് പഠിക്കാന്‍ പുതിയ സമിതിയെ നിയോഗിക്കാന്‍ ഇന്ന് ചേർന്ന സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി. വിധി ബാധിക്കുന്ന എല്ലാ വിഭാഗങ്ങളുമായി ചർച്ച നടത്താനും ധാരണയായി. നിലവിലെ സാമൂഹിക സാഹചര്യങ്ങള്‍ പരിശോധിച്ച് സ്കോളര്‍ഷിപ്പ് അനുപാതം നിശ്ചയിക്കാമെന്ന നിര്‍ദേശമാണ് സർക്കാർ മുന്നോട്ട് വെച്ചത്.

ഏതു തരത്തില്‍ മുന്നോട്ടു പോകണമെന്ന് നിയമപരമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യും. വിദഗ്ധ സമിതി പഠനം നടത്തും. ആരോഗ്യകരമായ പ്രായോഗിക നിര്‍ദ്ദേശങ്ങളും പരിഗണിക്കും. എല്ലാ അർത്ഥത്തിലും അഭിപ്രായ സമന്വയം ഉണ്ടാകണമെന്നാണ് സർക്കാർ താൽപര്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമരംഗത്തുളളവരും സാമുദായിക പ്രാതിനിധ്യമുള്ള രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടുന്ന സമിതിയാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്.
സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്കോളർഷിപ്പ് വിഷയത്തിലെ ഹൈക്കോടതി വിധിയെത്തുടർന്നുണ്ടായ സാഹചര്യം വിലയിരുത്താനാണ് മുഖ്യമന്ത്രി ഇന്ന് സർവ്വകക്ഷി യോഗം വിളിച്ചുചേർത്തത്. ഇന്നത്തേത് ആദ്യത്തെ യോഗമായി കണ്ടാല്‍ മതിയെന്നും വീണ്ടും ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ പലയിടത്തും കോരിച്ചൊരിഞ്ഞ മഴ; കാഴ്ചകള്‍ കാണാം
ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് പുതിയ പദ്ധതി ആവിഷ്കരിക്കുമ്പോൾ നിലവിലെ ആനുകൂല്യം ലഭിക്കുന്ന വിഭാഗങ്ങൾക്ക് ഒരു കുറവും ഇല്ലാത്ത വിധത്തിലായിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരു തരത്തിലും സാമുദായിക സന്തുലനം നഷ്ടമാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അർഹരായ സമുദായങ്ങൾക്ക് സംവരണ ആനുകൂല്യം ലഭിക്കണം. അതിനായി പദ്ധതി തയ്യാറാക്കി നിയമ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശരിക്കും ക്യൂട്ട്... അനന്യ പാണ്ഡേയുടെ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications