ന്യൂനപക്ഷ സ്കോളർഷിപ്പ്; ആശയക്കുഴപ്പമുണ്ടാക്കി..വിഡി സതീശനെതിരെ യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം; ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ യൂത്ത് കോൺഗ്രസ്. വിഷയത്തിൽ യോജിച്ച പ്രതികണം വേണമായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നു.പ്രതിപക്ഷ നേതാവില്‍ നിന്ന് ആശയക്കുഴപ്പം ഉണ്ടാക്കുന്ന പ്രസ്താവന പാടില്ലായിരുന്നു. യോജിച്ച പ്രതികരണമായിരുന്നു വേണ്ടിയിരുന്നതെന്നും സംസ്ഥാന സമിതിയിൽ അഭിപ്രായം ഉയർന്നു.
ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് നേരത്തെയുണ്ടായിരുന്ന അനുപാതം മാറ്റി ജനസംഖ്യാടിസ്ഥാനത്തിലാക്കിയ സര്‍ക്കാര്‍ നടപടിയെ സതീശൻ തുടക്കത്തിൽ സ്വാഗതം ചെയ്യുകയായിരുന്നു. നിലവിലെ സ്കോളർഷിപ്പ് നിർത്തലാക്കാൻ പാടില്ല എന്ന പ്രധാനപ്പെട്ട നിർദ്ദേശമാണ് യുഡിഎഫ് സർക്കാരിനു മുന്നിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മറ്റു വിഭാഗങ്ങൾക്കും സ്കോളർഷിപ്പ് വേണമെന്ന അഭിപ്രായം സർക്കാരിന് മുന്നിൽ യുഡിഎഫ് വെച്ചു. ഇതു രണ്ടും അംഗീകരിക്കപ്പെട്ടു എന്നായിരുന്നു സതീശൻ പറഞ്ഞത്.
എന്നാൽ സതീശന്റെ നിലപാടിനെതിരെ ലീഗ് രംഗത്തെത്തിയിരുന്നു. കാര്യങ്ങൾ അറിയാതെയാണ് സതീശൻ പ്രതികരിച്ചത് എന്നായിരുന്നു ഇ ടി മുഹമ്മദ് ബഷീറിന്റെ പറഞ്ഞത്. സർക്കാർ ഉത്തരവിലൂടെ വലിയ നഷ്ടമാണ് മുസ്ലിം വിഭാഗങ്ങൾക്ക് ഉണ്ടായിട്ടുള്ളത്. ഇത് അംഗീകരിക്കാനാകില്ല എന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞിരുന്നു. അതേസമയം സംഭവം വിവാദമായതോടെ പിന്നീട് സതീശൻ നിലപാട് തിരുത്തിയിരുന്നു.












Click it and Unblock the Notifications