കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലോളിയുടേത് മുസ്ലീങ്ങളുടെ വിദ്യാഭ്യാസനിലവാരം ഉയർത്താനുള്ള ശുപാർശകൾ- വിശദീകരിച്ച് എംഎ ബേബി

Google Oneindia Malayalam News

കൊച്ചി: ന്യൂനപക്ഷ സ്കോളർഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധി കേരളത്തിൽ പുതിയ വിവാദങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. മുസ്ലീം മതവിഭാഗത്തിലുള്ള കുട്ടികൾക്ക് 80 ശതമാനവും ലത്തീൻ കത്തോലിക്കാ വിഭാഗക്കാർക്ക് 20 ശതമാനവും സ്കോളർഷിപ്പ് എന്നതാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ 80:20 അനുപാതം: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രന്‍ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ 80:20 അനുപാതം: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രന്‍

മുല്ലപ്പള്ളിയെ ഭയപ്പെടുത്തിയത് സിപിഎമ്മോ ബിജെപിയോ അല്ല... കോണ്‍ഗ്രസ് തന്നെ; ഒരു പ്രസിഡന്റ് അങ്ങനെ പറയുമ്പോള്‍മുല്ലപ്പള്ളിയെ ഭയപ്പെടുത്തിയത് സിപിഎമ്മോ ബിജെപിയോ അല്ല... കോണ്‍ഗ്രസ് തന്നെ; ഒരു പ്രസിഡന്റ് അങ്ങനെ പറയുമ്പോള്‍

ഇത് സംബന്ധിച്ച് എൽഡിഎഫും യുഡിഎഫും രണ്ട് തട്ടിലാണ്. അതിലും അപ്പുറം യുഡിഎഫിലെ ഘടകക്ഷികളും പലതട്ടിലാണ്. ഇതിനിടെയാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി പോളിറ്റ് ബ്യൂറോ അംഗം എഎ ബേബി രംഗത്ത് വന്നിട്ടുണ്ട്. ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ പേരിൽ സമൂഹത്തിൽ വർഗീയ വിദ്വേഷം പടത്താൻ അനുവദിക്കരുത് എന്നാണ് ബേബി പറയുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റും വിശദാംശങ്ങളും...

ഏഴിമല നാവിക അകാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡ്: ചിത്രങ്ങള്‍ കാണാം

എന്തിന് പാലോളി കമ്മിറ്റി

എന്തിന് പാലോളി കമ്മിറ്റി

ന്യൂനപക്ഷ സ്കോളർഷിപ്പിൻറെ പേരിൽ കേരളസമൂഹത്തിൽ വർഗീയ വിദ്വേഷം പടർത്താൻ നടത്തുന്ന ശ്രമങ്ങളെ തള്ളിക്കളയണം എന്ന് അഭ്യർത്ഥിക്കുന്നു. ഇന്ത്യയിലെ മുസ്ലിങ്ങളുടെ പിന്നോക്ക അവസ്ഥ പരിഹരിക്കാനുള്ള രജീന്ദർ സച്ചാർ കമ്മിറ്റി റിപ്പോർട്ട് കേരളത്തിൽ നടപ്പാക്കാൻ ഉള്ള നിർദേശങ്ങൾ വയ്ക്കാൻ ആണ് പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി നിയോഗിക്കപ്പെട്ടത്.

മുസ്ലീങ്ങളുടെ വിദ്യാഭ്യാസ നിലവാരം

മുസ്ലീങ്ങളുടെ വിദ്യാഭ്യാസ നിലവാരം


മുസ്ലിങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ഉള്ള ശുപാർശകൾ ആണ് ഈ സമിതി വച്ചത്. അത് നടപ്പിലാക്കപ്പെട്ടപ്പോൾ യുഡിഎഫ് സർക്കാർ ഇരുപത് ശതമാനം പിന്നോക്ക ക്രിസ്ത്യാനികൾക്ക് കൂടെ നല്കുകയാണ് ഉണ്ടായത്. അതിൻറെ പേരിൽ മതന്യൂനപക്ഷങ്ങൾക്ക് തുല്യമായി വിതരണം ചെയ്യേണ്ട സ്കോളർഷിപ്പ് മുസ്ലിങ്ങൾക്ക് കൂടുതൽ നല്കുന്നു എന്ന് പ്രചാരണം നടത്തുന്നത് തെറ്റാണ്.

സ്കോളർഷിപ്പുകൾ വേറേയും ഉണ്ട്

സ്കോളർഷിപ്പുകൾ വേറേയും ഉണ്ട്

കേരളത്തിൽ മുന്നോക്ക-പിന്നോക്ക വിഭാഗങ്ങൾക്ക് വിവിധ സ്കോളർഷിപ്പുകൾ ഉണ്ട്. അതിൽ ഒരു സ്കോളർഷിപ്പിൻറെ പേരിൽ മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കുന്നവർ സമൂഹത്തിന്റെ പൊതുതാല്പര്യത്തിന് എതിര് നില്ക്കുന്നവരാണ്.
കേരളത്തിലെ എൽ ഡി എഫ് ഗവണ്മന്റ് , ഇപ്പോഴത്തെ ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഉയർന്നുവരുന്നപ്രശ്നങ്ങൾക്ക് സമുചിതമായ പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പാണ്- എംഎ ബേബി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.

ജലീൽ പറയുന്നത്

ജലീൽ പറയുന്നത്

വിഎസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് ന്യൂനപക്ഷ സ്കോളർഷിപ് 80:20 അനുപാതത്തിലാക്കി ഉത്തരവ് പുറപ്പെടുവിച്ചത് എന്നും ആ ഉത്തരവാണ് ഹൈക്കോടതി റദ്ദ് ചെയ്തത് എന്നാണ് തന്റെ ധാരണ എന്നുമായിരുന്നു മുൻ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെടി ജലീൽ ഫേസ്ബുക്കിൽ എഴുതിയത്. തുടർന്നുവന്ന സർക്കാരുകൾ ഇതിന്റെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പുകൾ വിതരണം ചെയ്തത് എന്നും ജലീൽ പറയുന്നുണ്ട്.

യുഡിഎഫിൽ ഭിന്നാഭിപ്രായം

യുഡിഎഫിൽ ഭിന്നാഭിപ്രായം

എന്തായാലും യുഡിഎഫിനുള്ളിലും ഇക്കാര്യം ഭിന്നാഭിപ്രായം ആണുള്ളത്. കോടതി വിധിയ്ക്കെതിരെ മുസ്ലീം ലീഗ് ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം കോടതി വിധിയെ പിന്തുണയ്ക്കുന്നു എന്നാണ് കേരള കോൺഗ്രസ് പിജെ ജോസഫ് വിഭാഗം വ്യക്തമാക്കിയിട്ടുള്ളത്.

പഠിച്ചതിന് ശേഷമെന്ന് മുഖ്യമന്ത്രി

പഠിച്ചതിന് ശേഷമെന്ന് മുഖ്യമന്ത്രി

ന്യൂനപക്ഷ സ്കോളർഷിപ് സംബന്ധിച്ച ഹൈക്കോടതി വിധി പഠിച്ചതിന് ശേഷം മാത്രമേ കൂടുതൽ നടപടികൾ എടുക്കുകയുള്ളു എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. അതിനിടെയാണ് രണ്ട് മുൻ സിപിഎം മന്ത്രിമാരുടെ വ്യത്യസ്ത പ്രതികരണങ്ങൾ വന്നത് എന്നതും ചർച്ചയായിട്ടുണ്ട്.

 രാഹുല്‍ ഗാന്ധി താമസിച്ച ഹോട്ടലിന് മുഴുവന്‍ പണവും കൊടുത്തു; പ്രചരിക്കുന്നത് വ്യാജമാണെന്ന് ബിന്ദു കൃഷ്ണ രാഹുല്‍ ഗാന്ധി താമസിച്ച ഹോട്ടലിന് മുഴുവന്‍ പണവും കൊടുത്തു; പ്രചരിക്കുന്നത് വ്യാജമാണെന്ന് ബിന്ദു കൃഷ്ണ

മുഴുവന്‍ ആളുകള്‍ക്കും വാക്‌സിൻ ഉറപ്പാക്കാന്‍ ഇറക്കുമതി ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയംമുഴുവന്‍ ആളുകള്‍ക്കും വാക്‌സിൻ ഉറപ്പാക്കാന്‍ ഇറക്കുമതി ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

നടി ചാഹത് ഖന്നയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
K Surendran about VD Satheeshan and Pinarayi Vijayan | Oneindia Malayalam

English summary
Minority Scholarship: MA Baby says, the Paloli Commission meant only for improving Muslim Education.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X