ന്യൂനപക്ഷ വകുപ്പിനെ അവഗണിച്ച് സര്‍ക്കാര്‍; പണം വെട്ടിക്കുറച്ചു, അനുവദിച്ചത് ചെലവഴിച്ചതുമില്ല
തിരുവനന്തപുരം: സ്കോളര്‍ഷിപ്പ്, ട്രെയിനിങ് സെന്റര്‍ എന്നിവയില്‍ നിലനിന്നിരുന്ന 80-20 അനുപാതം ഹൈക്കോടതി റദ്ദാക്കിയതോടെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ചര്‍ച്ചയാകുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ന്യൂനപക്ഷ ക്ഷേമ വകുപ്പിന് നീക്കിവയ്ക്കുന്ന തുക കുറയുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മാത്രമല്ല, നീക്കിവെക്കുന്ന തുക പൂര്‍ണമായും ചെലവഴിക്കുന്നുമില്ല. വകുപ്പ് കൈകാര്യം ചെയ്തത് കാര്യക്ഷമമായല്ല എന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 432 കോടി രൂപയാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പിന് നീക്കിവച്ചത്. ഇതില്‍ 125 കോടി രൂപ ചെലവഴിച്ചില്ല. 2016-17 സാമ്പത്തിക വര്‍ഷം 107 കോടി രൂപയാണ് നീക്കിവച്ചത്. 2020-2021 ആയപ്പോഴേക്കും നീക്കിവയ്ക്കുന്ന തുക 52 കോടിയായി കുറഞ്ഞു. ടിവി ഇബ്രാഹീം എംഎല്‍എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ നല്കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
കഴിഞ്ഞ 10 വര്‍ഷത്തെ കണക്ക് നോക്കിയാല്‍ ന്യൂനപക്ഷ വകുപ്പിന് നീക്കിവച്ച തുക 949 കോടി രൂപയാണ്. ഇതില്‍ 383 കോടി രൂപയോളം ചെലവഴിച്ചില്ലെന്ന് മഞ്ഞളാംകുഴി എംഎല്‍എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി നല്കിയ മറുപടി രേഖകള്‍ വ്യക്തമാക്കുന്നു. മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളെയാണ് ന്യൂനപക്ഷമായി കണക്കാക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാരില്‍ കെടി ജലീല്‍ ആയിരുന്നു ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്തത്. ഇപ്പോള്‍ ഈ വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്നു.
Recommended Video
തീപിടുത്തമുണ്ടായ ദില്ലിയിലെ റോഹിംഗ്യന്‍ ക്യാംപില്‍ അവശേഷിപ്പുകള്‍ തിരയുന്ന അഭയാര്‍ത്ഥി- ചിത്രങ്ങള്‍
പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് ഹൈക്കോടതി 80-20 അനുപാതം റദ്ദാക്കി ഉത്തരവിട്ടത്. ജനസംഖ്യാ അടിസ്ഥാനത്തില്‍ വീതം വയ്ക്കണമെന്നാണ് കോടതി നിര്‍ദേശം. സച്ചാര്‍-പാലോളി കമ്മിറ്റികളുടെ ശുപാര്‍ശ അടിസ്ഥാനമാക്കി മുസ്ലിങ്ങള്‍ക്ക് അനുവദിച്ച സ്കോളര്‍ഷിപ്പുകള്‍ യുഡിഎഫ് കാലത്താണ് ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് എന്ന് പേരുമാറ്റിയത്. ഇത് റദ്ദാക്കിയതോടെ ഫലത്തില്‍ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് കിട്ടാത്ത അവസ്ഥയായി. വിഷയത്തില്‍ പരിഹാരം കാണുന്നതിന് മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. അനിയോജ്യമായ ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
എത്നിക് ഗ്ലാമറസ് ലുക്കിൽ ജാക്വുലിൻ ഫെർണാണ്ടസ്; ചിത്രങ്ങൾ കാണാം
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്?












Click it and Unblock the Notifications