കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെടി ജലീലിന്റെ രാജി ആവശ്യം: സംസ്ഥാനം പ്രതിഷേധ ചൂടില്‍, സംഘര്‍ഷത്തില്‍ ബി ഗോപാലകൃഷ്ണന് പരിക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത മന്ത്രി കെടി ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കുകയാണ്. യുവമോര്‍ച്ചയും യൂത്ത് ലീഗും സംഘടിപ്പിച്ച പ്രതിശേധങ്ങള്‍ പലയിടങ്ങളിലും സംഘര്‍ഷത്തില്‍ കലാശിച്ചു. പലയിടങ്ങളിലും പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.

kt jaleel

യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് സെക്രട്ടറിയേറ്റിലേക്ക് ആദ്യം പ്രതിഷേധവുമായി എത്തിയത്. ഇവര്‍ക്ക് പിന്നാലെ യുവമോര്‍ച്ച പ്രവര്‍ത്തകരും സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധവുമായി എത്തി. ബാരിക്കേടുകള്‍ മാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലഭീരങ്കി പ്രയോഗിച്ചു. കെടി ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസും സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി.

 'കൊവിഡിനെതാരായ മോദി സർക്കാരിന്റെ 'ആസൂത്രിത പോരാട്ടം'; തിരിച്ചടികൾ എണ്ണി പറഞ്ഞ് രാഹുലിന്റെ പരിഹാസം 'കൊവിഡിനെതാരായ മോദി സർക്കാരിന്റെ 'ആസൂത്രിത പോരാട്ടം'; തിരിച്ചടികൾ എണ്ണി പറഞ്ഞ് രാഹുലിന്റെ പരിഹാസം

യുവജന സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളിലും പ്രതിഷേധം നടന്നു. തൃശൂരില്‍ നടന്ന പ്രതിഷേധത്തിനിടെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് പരിക്കേറ്റു. തൃശൂരില്‍ കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് ബിജെപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായത്. ഇതിന് പിന്നാലെ പൊലീസ് ഗ്രനേഡ് ഉപോഗിച്ചു.

786 എന്ന് പച്ചകുത്തിയതിന് കൈവെട്ടി മാറ്റിയെന്ന് ആരോപണം; 7 വയസുകാരനെ പീഡിപ്പിച്ച പ്രതിയെന്ന് പൊലീസ്786 എന്ന് പച്ചകുത്തിയതിന് കൈവെട്ടി മാറ്റിയെന്ന് ആരോപണം; 7 വയസുകാരനെ പീഡിപ്പിച്ച പ്രതിയെന്ന് പൊലീസ്

Recommended Video

cmsvideo
Bineesh Kodiyeri Is One Of The directors Of B capital | Oneindia Malayalam

തൃശൂരിനെ കൂടാതെ പത്തനംതിട്ടയിലും കോഴിക്കോട്ടും പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായി. ഒട്ടുമിക്ക ജില്ലകളിലും പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പത്തനംതിട്ടയില്‍ സിവില്‍ സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ് ഉണ്ടായി. കോട്ടയത്ത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നതോടെ പൊലീസ് എത്തി അറസ്റ്റ് ചെയ്ത് നീക്കി. പിന്നാലെ സ്ഥലത്ത് ബിജെപി പ്രവര്‍ത്തകര്‍ എത്തിയതോടെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. മിക്ക സ്ഥലങ്ങളിലും മന്ത്രി ജലീലിന്റെ കോലം കത്തിച്ചു.

കൊവിഡ് കാലത്ത് സുപ്രധാന നേട്ടവുമായി മോദി സർക്കാർ; പാവപ്പെട്ടവർക്ക് 1.75 വീടുകൾ നിർമ്മിച്ച് കൈമാറികൊവിഡ് കാലത്ത് സുപ്രധാന നേട്ടവുമായി മോദി സർക്കാർ; പാവപ്പെട്ടവർക്ക് 1.75 വീടുകൾ നിർമ്മിച്ച് കൈമാറി

സോണിയ ഗാന്ധിയുടെ ഉഗ്രന്‍ തന്ത്രം; ആ സംഘത്തെ മൂന്ന് തട്ടിലാക്കി, നേട്ടമില്ലാതെ ശശി തരൂരും തിവാരിയുംസോണിയ ഗാന്ധിയുടെ ഉഗ്രന്‍ തന്ത്രം; ആ സംഘത്തെ മൂന്ന് തട്ടിലാക്കി, നേട്ടമില്ലാതെ ശശി തരൂരും തിവാരിയും

 പ്രുമുഖ പിന്നണി ഗായിക അനുരാധ പഡ്​​വാളിന്‍റെ മകനും സംഗീതജ്ഞനുമായ ആദിത്യ അന്തരിച്ചു പ്രുമുഖ പിന്നണി ഗായിക അനുരാധ പഡ്​​വാളിന്‍റെ മകനും സംഗീതജ്ഞനുമായ ആദിത്യ അന്തരിച്ചു

English summary
Minsiter KT Jaleel issue; Opposition Parties Made Protest For KT Jaleel Resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X