വക്കീലന്‍മാരുടെ തറവാട് സ്വത്തല്ല കോടതിയെന്ന് മന്ത്രി ജി സുധാകരന്‍...
ആലപ്പുഴ: അഭിഭാഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കുറച്ച് ദിവസങ്ങളായി നടക്കുന്ന അക്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും കോടതികള്‍ അഭിഭാഷകരുടെ തറവാട് സ്വത്തല്ലെന്നും സുധാകരന്‍ തുറന്നടിച്ചു.
ആലപ്പുഴയില്‍ കരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി അഭിഭാഷകരെ രൂക്ഷമായി വിമര്‍ശിച്ചത്. മാധ്യമങ്ങളെ കോടതിയില്‍ നിന്ന് വിലക്കേണ്ട കാര്യമില്ല. കോടതി പരിസരത്ത് അക്രമം അഴിച്ച് വിട്ട അഭിഭാഷകരുടെ സന്നദ് റദ്ദാക്കണമെന്നും ജി സുധാകരന്‍ പറഞ്ഞു. രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം അഭിഭാഷകര്‍ക്കെതിരെ നടത്തിയത്.
Read More: കേരളത്തിലെ അധികാര രാഷ്ട്രീയത്തില്‍ വനിതകള്‍ക്കിടമില്ല; സ്ത്രീകളെ ഭയക്കുന്നതാര് ?

ഗുണ്ടകളെ പോലെയാണ് ചില അഭിഭാഷകര്‍ പെരുമാറിയത്. സാമൂഹ്യബോധം നഷ്ടട്ടപ്പെട്ടവരായി അഭിഭാഷക സമൂഹം മാറിയെന്നും മന്ത്രി കുറ്റപ്പെടുത്തി. അഭിഭാഷകര്‍ക്കു ഗുണ്ടകള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരാകാമെന്നും എന്നാല്‍ അവരിലാരും ഗുണ്ടകളെപ്പോലെ പെരുമാറരുത്.
കോഴിക്കോട് മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ഉണ്ടായ ആക്രമണം ശരിയല്ല. പാവങ്ങളാണു പത്രക്കാര്‍. അടി കൊണ്ടാല്‍ തിരിച്ചടിക്കില്ലെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ തര്‍ക്കം തുടരകുയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ കോടതി പരിസരത്ത് മാധ്യമപ്രവര്‍ത്തകരെ പോലീസ് കയ്യേറ്റം ചെയ്തതിന് പിന്നിലും ചില അഭിഭാഷകരുടെ കൈയ്യുണ്ടെന്നാണ് വിവരം.












Click it and Unblock the Notifications