പണം നഷ്ടപ്പെട്ട പരാതി അറിയിക്കാന്‍ സ്റ്റേഷനിലെത്തി..ജീവന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..സംഭവിച്ചത് ?
ദേശീയപാതയ്ക്ക് സമീപമായിരുന്നുവെങ്കിലും റോഡില്‍ വാഹനങ്ങളോ യാത്രക്കാരോ ഇല്ലാത്തിനാല്‍ വന്‍അപകടം ഒഴിവായി.
കരുനാഗപ്പള്ളി : എടിഎം കാര്‍ഡ് നഷ്ടപ്പെട്ട പരാതിയുമായി സ്റ്റേഷനിലേക്കെത്തിയ മധ്യവയസ്കനു മുന്നില്‍ വന്മരം കടപുഴകി വീണു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. സ്റ്റേഷനു മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്ത് തങ്ങള്‍കുഞ്ഞും സംഘവും നടന്നു നീങ്ങുന്നതിനിടയിലാണ് മരം കടപുഴകിയത്.
കാറും പണവും നഷ്ടപ്പെട്ട വേദനയുണ്ടെങ്കിലും ജീവന് തിരിച്ചു കിട്ടിയ ആശ്വാസവുമായാണ് തങ്ങള്‍കുഞ്ഞ് സ്റ്റേഷനില്‍ നിന്നും മടങ്ങിയത്. മകനും ബന്ധുക്കളും ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അപകട സാധ്യതയില്‍ നില്ക്കുന്ന മരത്തെക്കുറിച്ച് നാട്ടുകാര്‍ നിരവധി തവണ പരാതിപ്പെട്ടിരുന്നുവെങ്കിലും നടപടി സ്വീകരിച്ചിരുന്നു. ദേശീയപാതയില്‍ വാഹനങ്ങളും തിരക്കമില്ലാത്തതിനാല് വന്‍ അപകടമാണ് ഒഴിവായത്.

എടിഎം കാര്‍ഡ് നഷ്ടപ്പെട്ടു
എടിഎം കാര്‍ഡ് നഷ്ടപ്പെട്ട കാര്യത്തെക്കുറിച്ച് അറിയിക്കുന്നതിന് വേണ്ടിയാണ് തങ്ങള്‍കുഞ്ഞ് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്. കാര്‍ഡ് നഷ്ടപ്പെട്ടതിനോടൊപ്പം തന്നെ പണവും നഷ്ടമായിരുന്നു.

കവറില്‍ രേഖപ്പെടുത്തിയ പിന്‍നമ്പര്‍
എടിഎം കാര്‍ഡിന്റെ കവറിനു പുറകിലായി പിന്‍നമ്പര്‍ രേഖപ്പെടുത്തിയിരുന്നു. കാര്‍ഡ് നഷ്ടപ്പെട്ടതിനു ശേഷം അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ട കാര്യത്തെക്കുറിച്ച് അറിയിക്കാനായാണ് ഇദ്ദേഹം സ്റ്റേഷനിലേക്കെത്തിയത്.

പണം നഷ്ടപ്പെട്ടു
എടിഎം ഉപയോഗിച്ച് ബാങ്കില്‍ നിന്നും 3,39,000 രൂപയാണ് പിന്‍വലിച്ചത്. കാര്‍ഡ് നഷ്ടപ്പെട്ടതിന് ശേഷം ഫോണിലേക്കെത്തിയ സന്ദേശം തങ്ങള്‍കുഞ്ഞ് വായിച്ചിരുന്നില്ല.

സ്റ്റേഷനിലെത്തിയപ്പോള്‍ സംഭവിച്ചത്
സ്റ്റേഷനു സമീപത്ത് പാര്‍ക്ക് ചെയ്ത കാറിനു മുകളിലേക്ക് സമീപത്തെ വലിയ മരം കടപുഴകി വീഴുകയായിരുന്നു. തങ്ങള്‍ കുഞ്ഞും മകനും ബന്ധുക്കളും കാറില്‍ നിന്നിറങ്ങി നടന്നു നീങ്ങുമ്പോഴാണ് പിറകില്‍ മരം വീണത്.

വന്‍അപകടം ഒഴിവായി
ദേശീയപാതയ്ക്ക് സമീപമായിരുന്നുവെങ്കിലും റോഡില്‍ വാഹനങ്ങളോ യാത്രക്കാരോ ഇല്ലാത്തിനാല്‍ വന്‍അപകടം ഒഴിവായി. മരം വീണതിനാല്‍ കുറച്ചു നേരത്തേക്ക് ഗതാഗത തടസ്സപ്പെട്ടു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications