Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണാടിയിൽ കാണും പോലെ രാമായണം; ജിലുവിന്റെ 'തലതിരിഞ്ഞ' എഴുത്തിന് ലിംക ബുക്ക് ഓഫ് റെക്കോഡ്സ് നേട്ടം

തൃശ്ശൂർ; ലോക്ക്ഡൗൺ കാലത്ത് ചെയ്ത 'തലതിരഞ്ഞ പണിക്ക്' റെക്കോഡ് തേടിയെത്തിയതിൻറെ സന്തോഷത്തിലാണ് തൃശ്ശൂർ ആലപ്പാട് സ്വദേശി ജിലു അഭിജിത്ത്. അധ്യാത്മരാമായണം കണ്ണാടിയിൽ കാണും പോലെ പകർത്തി എഴുതിയതിനാണ് ജിലുവിന് ലിംക ബുക്ക്സ് ഓഫ് റെക്കോഡ്സ് നേട്ടം കൊയ്യാനായത്. രാമായണത്തിന്റെ 196 പേജുകളാണ് ജിലു പകർത്തിയെഴുതിയത്.

1

തന്റെ 'തലതിരിഞ്ഞ' എഴുത്തിനെക്കുറിച്ച് ജിലു പറയുന്നത് ഇങ്ങനെ-എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി തനിക്ക് ഇത്തരത്തിലൊരു പ്രത്യേക കഴിവുണ്ടെന്ന് മനസിലാക്കിയത്. ടിവിയുടെ പിക്ചർ ട്യൂബ് കേടായപ്പോൾ വാർത്തകൾ തലതിരഞ്ഞാണ് കണ്ടത്. ഇതെന്തൂട്ട് കുന്തമെന്ന് വീട്ടുകാർ അന്ധാളിച്ചിരിക്കുമ്പോഴാണ് ജിലു ഈ കാര്യങ്ങളെല്ലാം എളുപ്പം വായിച്ച് വീട്ടുകാരെ ഞെട്ടിച്ചത്. തുടർന്ന് അത് പകർത്തിയെഴുതാനും തുടങ്ങി. കൗതുകം കൂടിയതോടെ അത് തന്റെ 'രഹസ്യ ഭാഷ' കൂടിയായെന്ന് ജിലു.

2

പലപ്പോഴും സ്കൂളുകളിൽ സുഹൃത്തുക്കളെ അമ്പരിപ്പിക്കാൻ ഇടയ്ക്കിടെ ജിലു തന്റെ തലതിരിച്ചെഴുത്ത് പുറത്തെടുത്തു. കൂട്ടുകാർ പറയുന്നതെല്ലാം അപ്പപ്പോൾ തന്നെ വായിച്ചും എഴുതിയും പിന്നേയും ഞെട്ടിച്ചു. കോളേജിൽ ബിബിഎയ്ക്ക് പഠിക്കുമ്പോഴും ഈ പതിവ് തുടർന്നു. പുസ്തകങ്ങളിലും ഈ രീതിയിൽ എഴുതാൻ തുടങ്ങിയതോടെ അധ്യാപകർ വടിയെടുത്ത് തുടങ്ങി. എന്നാൽ പിന്നീട് ജിലുവിന്റെ ഈ അപൂർവ്വ കഴിവിനെ അധ്യാപകരും അഭിനന്ദിച്ചു.

3

നാട്ടിൽ കൊവിഡ് മൂർച്ഛിച്ച് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുമ്പോഴായിരുന്നു അധ്യാത്മ രാമായണം എഴുതണമെന്ന് ആലോചിച്ചത്. ഒടുവിൽ ഈ അത്ഭുത കഴിവിനെ അംഗീകരിച്ച് ലിംക്ക ബുക്ക് ഓഫ് റെക്കോഡും. ഏഴ് ദിവസം എടുത്താണ് ജിലു തന്റെ എഴുത്ത് പൂർത്തിയാക്കിയത്.

4

ഇപ്പോൾ 444 പേജ് ജിലു എഴുതി തീർത്തിട്ടുണ്ട്. മറ്റ് ഭാഷകളിലും രാമായാണം എഴുതണമെന്നാണ് താതാപര്യം. മലയാളം പോലെ തന്നെ ഇംഗ്ലീഷും ഹിന്ദിയിലും തനിക്ക് എഴുതാൻ സാധിക്കുമെന്ന് ജിലു പറഞ്ഞു. ഇനി ഈ ഭാഷകളിൽ കൂടി തന്റെ കഴിവ് പരീക്ഷിക്കാനാണ് ജിലുവിന്റെ ലക്ഷ്യം.

5

ക്ലാസിക്കൽ ഡാൻസ് നർത്തകിയും ഒരു ബുള്ളറ്റ് പ്രേമിയും കൂടിയാണ് ജിലു. ബുള്ളറ്റ് ഓടിക്കുന്ന ജിലുവിന്റെ നിരവധി വീഡിയോകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൻ വൈറലാണ്. നിലവിൽ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ അസിസ്റ്റൻറ് മാനേജരായ ജോലി ചെയ്യുകയാണ്. എടിഎം ടെക്നീഷ്യനായ അഭിജിത്താണ് ഭർത്താവ്.മകൾ ദക്ഷ.

പുതിയ മെയ്‌ക്കോവറില്‍ അന്ന രാജന്‍; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+