വിമാനത്തിൽ വെച്ച് നടിയോട് മോശം പെരുമാറ്റം; പ്രതി തൃശൂരിലെ ബിസിനസുകാരൻ
കൊച്ചി: വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ യുവനടിയുടെ മൊഴി രേഖപ്പെടുത്തി.തൃശ്ശൂര്‍ സ്വദേശിയായ ആന്റോ എന്നയാളാണ് പ്രതി. ഇയാളെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് വിവരം.
ഇന്ന് രാവിലെയാണ് നടി പോലീസിൽ പരാതി നൽകിയത്. എയർ ഇന്ത്യ വിമാനത്തിൽ മുംബൈയിൽ നിന്നം കൊച്ചിയിലേക്ക് വരുന്നതിനിടെ സഹയാത്രികൻ അപമര്യാദയായി പെരുമാറിയെന്നാണ് നടി പരാതിയിൽ പറഞ്ഞത്.

ആരോപണവിധേയനായ സഹയാത്രികനും താനും തമ്മിൽ ഒരു സീറ്റിന്റെ വ്യത്യാസത്തിലായിരുന്നു ഇരുന്നത്. പിന്നീട് അയാൾ തന്റെ തൊട്ടടുത്ത സീറ്റിൽ വന്നിരിക്കുകയായിരുന്നു. സംസാരിക്കുകയെന്ന വ്യാജേന ശരീരത്തിൽ സ്പർശിച്ചുവെന്ന് നടി ആരോപിച്ചു. ഇക്കാര്യം വിമാന ജീവനക്കാരെ അറിയിച്ചപ്പോൾ തന്നെ സീറ്റ് മാറ്റിയിരുത്തുക മാത്രമാണ് ചെയ്തത്.വിമാനം ഇറങ്ങിയപ്പോൾ എയർപോർട്ട് സ്റ്റാഫ് പോലീസിൽ പരാതി നൽകാനും ആവശ്യപ്പെട്ടുവെന്ന് നടി പറയുന്നു. തുടർന്ന് കൊച്ചിയിൽ ഇറങ്ങിയ ശേഷമാണ് താൻ പരാതി നൽകിയതെന്നും നി ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചിരുന്നു.
കേസില്‍ പ്രതിയായ ആന്റോ തൃശ്ശൂര്‍ സ്വദേശിയും ബിസിനസുകാരനുമാണെന്നാണ് വിവരം.ഇയാൾ മദ്യപിച്ചാണ് വിമാനത്തിൽ കയറിയതെന്നും വിമാനത്തിൽ കയറിയപ്പോൾ തന്നെ ഉച്ചത്തിൽ സംസാരിച്ചിരുന്നതായുള്ള ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.












Click it and Unblock the Notifications