ദുരിതങ്ങളുടെ പെരുമഴയില്‍ സീന; നമുക്ക് ഒരു കുട ചൂടാം ഇവരുടെ കണ്ണീര്‍ ചോരാന്‍
നാദാപുരം: ദുരിതങ്ങളുടെ പെരുമഴയില്‍ നനയുകയാണ് സീന. നമുക്ക് ഒരു കുട ചൂടാം ഇവരുടെ കണ്ണീര്‍ ചോരാന്‍.ഭര്‍ത്താവിന്റെ മരണശേഷം മൂന്ന്്പിഞ്ചു കുട്ടികളെയും കൊണ്ട് ജീവിക്കാന്‍ ബുദ്ധിമുട്ടുമ്പോഴാണ് പെരുമുണ്ടശ്ശേരിയിലെ ചെറുവറ്റക്കുന്നുമ്മല്‍ സീന (35) തന്റെ ഇരു വൃക്കകളും തകരാറിലാണെന്ന വിവരം അറിയുന്നത്.
രണ്ട്പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികളെയും കൊണ്ട്് സ്വന്തം വീട്ടിലാണ് താമസം. അമ്മയോ സഹോദരനോ രാപ്പകല്‍ അധ്വാനിച്ചാലും സീനയുടെ ചികിത്സാചെലവ് കണ്ടെത്താന്‍ കഴിയില്ല. സഹോദരന്റെ കുടുംബം ഉള്‍പ്പെടെ ഒന്‍പത്‌പേരടങ്ങുന്ന കുടുംബം ചെറിയ വീട്ടിലാണ് കഴിയുന്നത്.

സീനയുടെ ചികിത്സാ സഹായത്തിനായി സീന കുടുംബസഹായ നിധി രൂപീകരിച്ചു. സി മൂസ്സഹാജി, (ചെയര്‍മാന്‍), കക്കാട്ട് മോഹനന്‍(കണ്‍വീനര്‍), പി ഇ ഗോപാലന്‍ (ഖജാന്‍ജി) എന്നിവര്‍ ഭാരവാഹികളാണ്. അക്കൗണ്ട് നമ്പര്‍: 6215101002514. കനാറ ബാങ്ക് പയന്തോങ്ങ് , ഐ എഫ് എസ് സി കോഡ് : സിഎന്‍ആര്‍ബി 0006215 ഫോണ്‍ 00 9496343831












Click it and Unblock the Notifications