മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ചു; ഇന്ന് ദോശമാവ് കുഴക്കുന്നു, തനിയാവര്‍ത്തനം തേടി...
ഇന്ന് ദേവി ഫുഡ് പ്രൊഡക്ട്സ് ആണ് നന്ദകുമാറിന്റെ നിര്‍മാണ കമ്പനി. ദോശമാവ് കുഴച്ചു പാക്ക് ചെയ്ത് കടകളില്‍ കൊണ്ടുവില്‍ക്കും. പ്രത്യേക പരസ്യങ്ങളൊന്നുമില്ല.
കൊച്ചി: തിളങ്ങിനിന്നിരുന്ന ഒരു കാലം ഏത് വ്യക്തിക്കും പറയാനുണ്ടാകും. പിന്നീട് എപ്പോഴെങ്കിലും വിധിയുടെ തിരിച്ചടികള്‍ ലഭിച്ച് പിന്നാക്കം നില്‍ക്കേണ്ടി വന്നതിന്റെയും. അത്തരമൊരു ജീവിതമാണ് നന്ദകുമാറിന്റേത്. ഇന്ന് നന്ദകുമാര്‍ എന്ന് മാത്രം പറഞ്ഞാല്‍ വേഗം മനസിലാകണം എന്നില്ല.
മെഗാസ്റ്റാര്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള നായകന്മാരുടെ ഹിറ്റ് ചിത്രങ്ങള്‍ക്ക് പണം മുടക്കിയ നന്ദകുമാര്‍ എന്ന നിര്‍മാതാവിന്റെ ജീവിതമാണ് ഇവിടെ പറയുന്നത്. ഇദ്ദേഹം ഇന്ന് ദോശമാവ് കുഴക്കുന്നു. സ്വന്തമായി വില്‍പ്പനയും നടത്തുന്നു. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മുപ്പത് വര്‍ഷം മുമ്പ്
മുപ്പത് വര്‍ഷം മുമ്പ് തിയേറ്ററുകളില്‍ നിറഞ്ഞാടിയ മമ്മൂട്ടി ചിത്രം തനിയാവര്‍ത്തനം സിനിമാ പ്രേമികള്‍ക്ക് ഇന്നും മധുരമുള്ള ഓര്‍മകളാണ്. പഴയകാല കുടുംബ ചിത്രങ്ങളില്‍ ഒട്ടും പിന്നിലല്ല ഈ സിബി മലയില്‍ സിനിമ.

വളര്‍ച്ചയുടെ പടവുകള്‍
സംവിധായകന് സിബിമലയില്‍, തിരക്കഥാകൃത്ത് ലോഹിതദാസ്, നടന് മമ്മൂട്ടി എന്നിവര്‍ക്കെല്ലാം വളര്‍ച്ചയുടെ പടവുകള്‍ തീര്‍ത്തു തനിയാവര്‍ത്തനം. പക്ഷേ നിര്‍മാതാവ് നന്ദകുമാറിന് കാലം ബാക്കിവച്ചത് മറ്റൊരു ജീവിതം.

സ്വയം തൊഴില്‍
ഇന്ന് നന്ദകുമാര്‍ സ്വയം തൊഴില്‍ ചെയ്ത് ജീവിക്കുന്നു. ദോശമാവുണ്ടാക്കി കടകളില്‍ വില്‍പ്പന നടത്തി... നിര്‍മാണവും വിതരണവുമെല്ലാം ഇന്ന് തനിച്ചുതന്നെ.

തനിയാവര്‍ത്തനത്തിന്റെ നിര്‍മാതാവല്ലേ
ഇപ്പോഴും പഴയ തനിയാവര്‍ത്തനത്തിന്റെ പേരില്‍ അദ്ദേഹത്തെ പലരും പരിചയപ്പെടുന്നു. തനിയാവര്‍ത്തനത്തിന്റെ നിര്‍മാതാവല്ലേ എന്ന ചോദ്യം കേള്‍ക്കുമ്പോള്‍ സ്ന്തോഷം തോന്നുന്നുവെന്നും നന്ദകുമാര്‍ ചാനലിനോട് പറഞ്ഞു.

നിറഞ്ഞോടിയ സിനിമകള്‍
നൂറുദിവസം നിറഞ്ഞോടിയ സിനിമയുടെ നിര്‍മാതാവാണ് ഇന്ന് ദോശമാവ് കുഴച്ച് വില്‍ക്കുന്നതെന്ന് പറയുമ്പോള്‍ ആര്‍ക്കും കൗതുകമുണരും. പക്ഷേ, ഇപ്പോള്‍ ചെയ്യുന്ന ജോലിയിലും ആനന്ദം കണ്ടെത്തുകയാണ് നന്ദകുമാര്‍.

സിനിമ എടുക്കുന്ന കാലത്ത്
സിനിമ എടുക്കുന്ന കാലത്ത് വിതരണക്കാരുണ്ടായിരുന്നു. ചിത്രീകരണം പൂര്‍ത്തിയായ ഉടനെ കൊത്തിക്കൊണ്ടു പോകാന്‍ വിതരണക്കാര്‍ പറന്നെത്തും. ഇപ്പോള്‍ നന്ദകുമാര്‍ സ്വന്തം നിര്‍മിക്കുന്നു സ്വന്തമായി വിതരണം ചെയ്യുന്നു.

നിരവധി ചിത്രങ്ങള്‍
ഒട്ടേറെ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട് നന്ദകുമാര്‍. തനിയാവര്‍ത്തനം, മുദ്ര, സൂര്യമാനസം, യാദവം, കരീബിയന്‍സ്. ആദ്യത്തേതെല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു. ഒടുവില്‍ അടിത്തറയിളകാന്‍ തുടങ്ങി.

1997 മുതലാണ്
1997ല്‍ നിര്‍മിച്ച ചിത്രം മുതലാണ് നന്ദകുമാറിന് തിരിച്ചടി തുടങ്ങിയത്. പിടിച്ചുനില്ക്കാന് മറ്റുമാര്‍ഗങ്ങള്‍ ഇല്ലാതായതോടെ പുതിയ മേഖല തേടി. അങ്ങനെയാണ് ദോശമാവ് കുഴക്കാന്‍ തുടങ്ങിയത്.

ഒടുവിലെത്തേതാണ് കരീബിയന്‍സ്
ആറ് സിനിമകളില്‍ ഒടുവിലെത്തേതാണ് കരീബിയന്‍സ്. അത് വേണ്ടില്ലായിരുന്നുവെന്ന് നന്ദകുമാറിന് തന്നെ തോന്നി. അക്കാര്യം അദ്ദേഹം തുറന്നു പറയുകയും ചെയ്തു.

യുവാവായിരിക്കെ
തനിയാവര്‍ത്തനം നിര്‍മിക്കുമ്പോള്‍ 26 വയസായിരുന്നു. ഇപ്പോഴും ആ സിനിമയുടെ പേരിലാണ് അദ്ദേഹത്തെ പലരും പരിചയപ്പെടുന്നത്. അതില്‍ സന്തോഷമുണ്ടെന്ന് നന്ദകുമാര്‍ പറയുന്നു.

ദേവി ഫുഡ് പ്രൊഡക്ട്സ്
ഇന്ന് ദേവി ഫുഡ് പ്രൊഡക്ട്സ് ആണ് നന്ദകുമാറിന്റെ നിര്‍മാണ കമ്പനി. ദോശമാവ് കുഴച്ചു പാക്ക് ചെയ്ത് കടകളില്‍ കൊണ്ടുവില്‍ക്കും. പ്രത്യേക പരസ്യങ്ങളൊന്നുമില്ല. കടക്കാര് പറഞ്ഞുള്ള പരസ്യം മാത്രം. വലിയ കുഴപ്പമില്ലാതെ ജീവിച്ചുപോകുന്നുവെന്ന് നന്ദകുമാര്‍ പറയുമ്പോഴും ജീവിതത്തില്‍ എപ്പോഴെങ്കിലും തനിയാവര്‍ത്തനമുണ്ടാകുമോ എന്ന പ്രതീക്ഷ ബാക്കിവയ്ക്കുന്നു.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications