24 മണിക്കൂര്‍ കായലില്‍ കിടന്നിട്ടും മിഷേലിന്റെ നിറം മങ്ങിയില്ല..!! മുഖത്ത് നഖപ്പാടുകള്‍..!! എങ്ങനെ ?
കൊച്ചി: സിഎ വിദ്യാര്‍ത്ഥിനിയായ മിഷേല്‍ ഷാജിയെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. മിഷേലിന്റേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്നത് സംബന്ധിച്ച ദുരൂഹതകള്‍ ബാക്കിയാണ്. ഏറെ നാള്‍ മാധ്യമങ്ങള്‍ ആഘോഷിച്ച വാര്‍ത്ത പിന്നീട് കാണാമറയത്തായി. എന്നാല്‍ മിഷേലിന്റെ മരണത്തെക്കുറിച്ച് കുടുംബം ഇപ്പോഴും സംശയങ്ങള്‍ ഉന്നയിക്കുകയാണ്. വനിതാ മാഗസിന് മിഷേലിന്റെ അമ്മ സൈലമ്മ നല്‍കിയ അഭിമുഖത്തിലാണ് ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍.
Read Also: സുനാമി ഒരു ആവശ്യം ഉണ്ടാകുമ്പോള്‍ വരൂല..!! ചന്ദനമഴ അമൃതയുടെ ബ്രഹ്മാണ്ഡ ദുരന്ത വിവാഹ വീഡിയോ വൈറല്‍..!!
Read Also: മൂന്ന് വിവാഹം..! കയ്യിൽ ഭാര്യമാരുടെ അശ്ലീല എംഎംഎസ്സ് ..! പെണ്‍കുട്ടിയെ ബലാത്സംഗവും..!! ഒടുവില്‍..!!

മിഷേലിന്റെ മരണത്തിലെ ദുരൂഹതകളെക്കുറിച്ച് നിരന്തരം ചോദ്യങ്ങള്‍ ഉന്നയിച്ചവരെല്ലാം പുതിയ വാര്‍ത്തകള്‍ക്ക് പിറകേ പോയെങ്കിലും മിഷേലിന്റെ കുടുംബത്തിന് ആ ദുരന്തം ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. മിഷേലിന്റെ മരണത്തില്‍ അസ്വാഭാവികയുണ്ട് എന്ന് തന്നെയാണ് ഈ കുടുംബം ഇന്നും വിശ്വസിക്കുന്നത്.

മിഷേല്‍ മരിച്ചത് എങ്ങനെയെന്ന് അറിയാനുള്ള അവകാശം മാതാപിതാക്കളായ തങ്ങള്‍ക്കില്ലേ എന്ന് സൈലമ്മ കണ്ണീരോടെ ചോദിക്കുന്നു. മകളുടെ അടക്കം കഴിഞ്ഞ് രണ്ടാം ദിവസം മുതല്‍ നീതിക്കായി അലഞ്ഞ് നടക്കുകയാണ് തങ്ങളെന്നും അവര്‍ പറയുന്നു. ഇപ്പോഴും നീതി കിട്ടുമെന്നു തന്നെയാണ് പ്രതീക്ഷ.

മിഷേല്‍ ഇരുപത്തിനാലു മണിക്കൂര്‍ വെള്ളത്തില്‍ കിടന്നുവെന്നാണ് പറയുന്നത്. പക്ഷേ അവളെ പുറത്തെടുത്തപ്പോള്‍ ഒരു തുള്ളി വെള്ളം പോലും വയറിലുണ്ടായിരുന്നില്ല. കായലില്‍ നിന്നും നീന്തിക്കയറി കരയില്‍ വന്നു കിടക്കുന്നത് പോലെയാണ് തോന്നിയതെന്നും സൈലമ്മ പറയുന്നു.

കായലില്‍ ഇത്രയും നേരം കിടന്നിട്ടും അവളുടെ നിറം അല്‍പം പോലും മങ്ങിയുമിരുന്നിരുന്നില്ല. മാത്രമല്ല മിഷേലിന്റെ മൂക്കിന് താഴെ രണ്ട് നഖപ്പാടുകള്‍ ഉണ്ടായിരുന്നു. അതെങ്ങനെ വന്നുവെന്ന് തങ്ങള്‍ക്കറിയണമെന്നും മിഷേലിന്റെ അമ്മ ആവശ്യപ്പെടുന്നു.

മിഷേലിന്റെ ആത്മാവിന് ആത്മശാന്തി ലഭിക്കണമെങ്കില്‍ അവള്‍ക്ക് സംഭവിച്ചതെന്താണെന്ന് അറിയമെന്ന് ഈ അമ്മ പറയുന്നു. അന്തോണീസ് പുണ്യാളന്‍രെ തിരുനടയില്‍ നിന്നാണ് അവള്‍ അപ്രത്യക്ഷയായത്. മോള്‍ക്ക് എന്തു സംഭവിച്ചുവെന്ന് പുണ്യാളന്‍ പറഞ്ഞുതരുമെന്നും ഇവര്‍ വിശ്വസിക്കുന്നു.

മിഷേല്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നാണ് അവളുടെ കൂട്ടുകാരികളും പറയുന്നത്. നല്ല മനോധൈര്യമുള്ള കൂട്ടത്തിലായിരുന്നു അവള്‍. കാണാതാവുന്നതിന് രണ്ടുദിവസം മുന്‍പ് അവള്‍ വിളിച്ചിരുന്നു. തന്നോട് എറണാകുളത്തേക്ക് ചെല്ലാന്‍ പറഞ്ഞു.

അന്ന് താന്‍ പോയില്ല. പിറ്റേന്ന് പോകാമെന്ന് കരുതി. അതോര്‍ക്കുമ്പോള്‍ ഇപ്പോള്‍ ഉള്ളിലൊരു നീറ്റലാണ് ഈ അമ്മയ്ക്ക്. അന്ന് രാത്രി ഹോസറ്റലില്‍ നിന്നും മിഷേല്‍ എത്തിയില്ലെന്ന് പറഞ്ഞ് ഫോണ്‍ വന്നു. തങ്ങള്‍ എറണാകുളത്തേക്ക് ചെന്നു. പിന്നെ സംഭവിച്ചതൊന്നും ഓര്‍ക്കാനേ വയ്യ. അത്രയ്ക്ക് ക്രൂരമായിപ്പോയി ആരൊക്കെയോ അവളോട് ചെയ്തതെന്നും സൈലമ്മ പറയുന്നു.












Click it and Unblock the Notifications