കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിഷേലിന്റെ മരണം!! പോലീസ് അനാസ്ഥ കാട്ടിയെന്ന് കുടുംബം!! പിറവത്ത് ചൊവ്വാഴ്ച ഹര്‍ത്താല്‍!

അന്വേഷണത്തിലെ പോലീസ് അനാസ്ഥയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച പിറവത്ത് കടകള്‍ അടച്ചിട്ട് ഹര്‍ത്താല്‍ ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

  • By Gowthamy
Google Oneindia Malayalam News

പിറവം : പോലീസിനെതിരെ ആരോപണവുമായി കൊച്ചിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സിഎ വിദ്യര്‍ഥിനി മിഷേല്‍ ഷാജിയുടെ കുടുംബം രംഗത്ത്. പോലീസ് അന്വേഷണത്തില്‍ അനാസ്ഥ കാണിച്ചുവെന്നാണ് മിഷേലിന്റെ കുടുംബം പറയുന്നത്.

പെണ്‍കുട്ടിയുടെ ദുരൂഹ മരണം പുറത്തു കൊണ്ടു വരണമെന്നാവശ്യപ്പെട്ട് പിറവത്ത് വിവിധ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധയോഗത്തില്‍ പങ്കെടുക്കവെ മിഷേലിന്റെ പിതാവ് ഷാജി വര്‍ഗീസാണ് ഇക്കാര്യം പറഞ്ഞത്.

misheeeel

അന്വേഷണത്തിലെ പോലീസ് അനാസ്ഥയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച പിറവത്ത് കടകള്‍ അടച്ചിട്ട് ഹര്‍ത്താല്‍ ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. സര്‍വകക്ഷി സംഘത്തിന്റെ നേതൃത്വത്തില്‍ മിഷേലിന്റെ കുടുംബം മുഖ്യമന്ത്രിയെ നേരിട്ട് കാണാനും കുടുംബം തീരുമാനിച്ചിട്ടുണ്ട്.

മിഷേലിന്റെ ദുരൂഹ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ സഭയെ അറിയിച്ചിരുന്നു. അനൂപ് ജേക്കബ് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

mishel

മാര്‍ച്ച് ആറിനാണ് മിഷേലിനെ കൊച്ചിക്കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. എന്നാല്‍ കൊലപാതകമാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

English summary
mishel's death case family against police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X