കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിഷേലിന് ക്രോണിന്റെ അമ്മ എസ്എംഎസ് അയച്ചു!! സന്ദേശം ഇതായിരുന്നു.... നിര്‍ണായക വെളിപ്പെടുത്തല്‍!!

കാണാതാവുന്നതിന് തൊട്ടു മുന്‍പാണ് മിഷേല്‍ ക്രോണിന്‍റെ അമ്മയെ വിളിച്ചത്

  • By Manu
Google Oneindia Malayalam News

കൊച്ചി: സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ ക്രോണിന്റെ മാതാവാണ് മിഷേല്‍ തന്നെ വിളിച്ചിരുന്നതായി പോലീസിനു മൊഴി നല്‍കിയത്. മിഷേല്‍ മരിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു ഇത്.

വിളിച്ചത് വൈകീട്ട്

വൈകീട്ട് മൂന്നരയോടെയാണ് മിഷേല്‍ തന്നെ വിളിച്ചതെന്ന് ക്രോണിന്റെ അമ്മ പറഞ്ഞു. ഇതിനു ശേഷം മിഷേലിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആവുകയായിരുന്നു.

 മിഷേലിന് എസ്എംഎസ് അയച്ചു

ക്രോണിന്റെ അമ്മ മിഷേലിന്റെ ഫോണിലേക്ക് എസ്എംഎസ് അയച്ചിരുന്നതായും ഇതേ തുടര്‍ന്ന് മിഷേല്‍ തിരിച്ചുവിളിച്ചതാണെന്നും പോലീസ് പറയുന്നു. മിഷേലിന്റെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് പോലീസിന് ഈ വിവരങ്ങള്‍ ലഭിച്ചത്.

അമ്മയുടെ മൊഴി

മിഷേല്‍ ഫോണ്‍ എടുക്കുന്നില്ലെന്നു പറഞ്ഞ് ക്രോണിന്‍ തന്നെ വിളിക്കുകയായിരുന്നു. മിഷേലിനെ ഒന്നു വിളിച്ചുനോക്കണമെന്നും അവന്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് മിഷേലുമായി ബന്ധപ്പെട്ടതെന്ന് ക്രോണിന്റെ അമ്മ മൊഴി നല്‍കി.

മരണത്തില്‍ പങ്കില്ല

പോലീസിന്റെ ചോദ്യം ചെയ്യലില്‍ മിഷേലിന്റെ മരണത്തില്‍ തനിക്കു പങ്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ക്രോണിന്‍. മിഷേലുമായി അടുപ്പമുണ്ടായിരുന്നുവെന്നും പക്ഷെ തങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും ക്രോണിന്‍ വ്യക്തമാക്കുന്നു.

ക്രോണിന്റെ മൊഴി

സംഭവം നടന്ന ദിവസം പിന്നീട് വിളിക്കാമെന്നാണ് മിഷേല്‍ തന്നോട് പറഞ്ഞതെന്നും തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും ക്രോണിന്‍ മൊഴി നല്‍കി. പിന്നീടാണ് മിഷേല്‍ മരിച്ച കാര്യം അറിഞ്ഞതെന്നും ഇയാള്‍ പോലീസിനോടു പറഞ്ഞു.

English summary
mishel called me says cronin's mother
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X