കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിഷേലിന്റെ മരണം!! പിന്നിൽ ആ യുവാക്കളോ? ബൈക്കിൽ പിന്തുടർന്ന യുവാക്കളെ കുറിച്ച് ഇനി അറിയും!!

ഇതിനായി ക്രൈംബ്രാഞ്ച് തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിഎ ശശിധരൻ നോട്ടീസ് പുറപ്പെടുവിച്ചത്.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: കൊച്ചി കായലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിഎ വിദ്യാർഥിനി മിഷേൽ ഷാജിയുടെ മരണത്തിലെ ദുരൂഹത തീർക്കാൻ ക്രൈംബ്രാഞ്ച്. മിഷേലിനെ ബൈക്കില്‌ പിന്തുടർന്നതായി കരുതുന്ന യുവാക്കളെ കുറിച്ച് വ്യക്തമായി അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്. ഇതിനെ തുടർന്ന് യുവാക്കൾക്കായി തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചു.

മാർച്ച് ആറിന് വൈകിട്ടാണ് കൊച്ചി കായലിൽ നിന്ന് മിഷേലിന്റെ മൃതദേഹം കണ്ടെത്തിയത്. തലേന്ന് വൈകീട്ട് കച്ചേരിപ്പടിയിലെ ഹോസ്റ്റലിൽ നിന്ന് കലൂർ പള്ളിയിലേക്കു പോയ മിഷേലിനെ കാണാതാവുകയായിരുന്നു. മകൾ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹത ഉണ്ടെന്നുമാണ് മിഷേലിന്റെ കുടുംബത്തിന്റെ ആരോപണം.

 തുമ്പുണ്ടാക്കാൻ

തുമ്പുണ്ടാക്കാൻ

മിഷേലിന്റെ മരണത്തിൽ തുമ്പുണ്ടാക്കുന്നതിനാണ് ക്രൈംബ്രാഞ്ച് മിഷേലിനെ ബൈക്കിൽ പിന്തുട‍ർന്ന യുവാക്കളെ കുറിച്ച് അന്വേഷണം ആരംഭിച്ചത്. നേരത്തെ അന്വേഷണം നടത്തിയെങ്കിലും വിവരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല.

ക്രൈംബ്രാഞ്ചിന്റെ തിരച്ചിൽ നോട്ടീസ്

ക്രൈംബ്രാഞ്ചിന്റെ തിരച്ചിൽ നോട്ടീസ്

ഇതിനായി ക്രൈംബ്രാഞ്ച് തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിഎ ശശിധരൻ നോട്ടീസ് പുറപ്പെടുവിച്ചത്.

സംശയ സാഹചര്യത്തിൽ

സംശയ സാഹചര്യത്തിൽ

മിഷേലിനെ കാണാതായ മാർച്ച് അഞ്ച് വൈകിട്ട് ആറിന് കലൂർ പള്ളിക്ക് സമീപം സംശയ സാഹചര്യത്തിൽ ബൈക്കിൽ കണ്ട യുവാക്കളെ തേടിയാണ് നോട്ടീസ്. ഇവർ മിഷേലിനെ പിന്തുടരുന്നത് സിസിടിവിയിൽ കാണാം.

 മരണത്തിൽ ബന്ധം?

മരണത്തിൽ ബന്ധം?

മിഷേലിന്റെ ദുരൂഹ മരണത്തിൽ ഈ യുവാക്കൾക്ക് ബന്ധമുണ്ടോ എന്നറിയാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. ഇവർ കേസിലെ പ്രതികളാണെന്ന് പറയാനാകില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

വന്നത് മിഷേലിനെ തിരഞ്ഞ്

വന്നത് മിഷേലിനെ തിരഞ്ഞ്

അതേസമയം ബൈക്കിലെത്തി യുവാക്കൾ മിഷേലിനെ തിരഞ്ഞാണ് വന്നതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇവർക്ക് മിഷേലിന്റെ മരണത്തിൽ ബന്ധമുണ്ടെന്നും കുടുംബം.

ദുരൂഹമരണം

ദുരൂഹമരണം

മാർച്ച് ആറിനാണ് കൊച്ചി കായലിൽ നിന്ന് മിഷേലിന്റെ മൃതദേഹം കണ്ടെത്തിയത്. തലേന്ന് വൈകിട്ട് കച്ചേരിപ്പടിയിലെ ഹോസ്റ്റലിൽ നിന്ന് കലൂർ പള്ളിയിലേക്കു പോയ മിഷേലിനെ പിന്നീട് കാണാതാവുകയായിരുന്നു. മിഷേൽ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും തറപ്പിച്ചു പറയുന്നു.

English summary
mishel shaji' s death crime branch lookout notice for youth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X