കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഡിവൈഎഫ്‌ഐക്കാർക്കേ പീഡിപ്പിക്കാൻ പറ്റൂ എന്ന് എഴുതിവച്ചിട്ടുണ്ടോ'... വിവാദ പരാമര്‍ശവുമായി ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തിനിടെ കടുത്ത സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം ക്വാറന്റൈന്‍ സര്‍ട്ടിഫിക്കറ്റിന് വേണ്ടി സമീപിച്ച യുവതിയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അതി ക്രൂരമായി പീഡിപ്പിച്ചിരുന്നു. ഇതേ പറ്റിയുളള ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

Recommended Video

cmsvideo
Ramesh chennithala's black humour went wrong | Oneindia Malayalam

പീഡിപ്പിക്കാൻ കോൺഗ്രസ്സുകാർക്ക് അവകാശമുണ്ട് എന്ന് ആധികാരികമായി പ്രഖ്യാപിക്കുന്ന വാക്കുകൾ- എഎ റഹീംപീഡിപ്പിക്കാൻ കോൺഗ്രസ്സുകാർക്ക് അവകാശമുണ്ട് എന്ന് ആധികാരികമായി പ്രഖ്യാപിക്കുന്ന വാക്കുകൾ- എഎ റഹീം

ഉദ്ദേശിച്ചത്,ഡിവൈഎഫ്ഐമാത്രമല്ല ഭരണപക്ഷ സര്‍വ്വീസ് സംഘടനക്കാരും പീഡിപ്പിക്കുന്നുണ്ടെന്ന്: ചെന്നിത്തലഉദ്ദേശിച്ചത്,ഡിവൈഎഫ്ഐമാത്രമല്ല ഭരണപക്ഷ സര്‍വ്വീസ് സംഘടനക്കാരും പീഡിപ്പിക്കുന്നുണ്ടെന്ന്: ചെന്നിത്തല

യുവതിയെ പീഡിപ്പിച്ച ഉദ്യോഗസ്ഥന്‍ എന്‍ജിഒ അസോസിയേഷന്‍ നേതാവായിരുന്നു. പീഡന കേസിലെ പ്രതി കോണ്‍ഗ്രസ്സുകാരനല്ലേ എന്ന ചോദ്യത്തോടായിരുന്നു ചെന്നിത്തലയുടെ വിവാദ പ്രതികരണം

ഡിവൈഎഫ്‌ഐക്കാര്‍ക്കേ...

ഡിവൈഎഫ്‌ഐക്കാര്‍ക്കേ...

'അതെന്താ ഡിവൈഎഫ്‌ഐക്കാര്‍ക്കേ പീഡിപ്പിക്കാന്‍ പറ്റൂ എന്ന് എഴുതി വച്ചിട്ടുണ്ടോ' എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി. ക്വാറന്റൈന്‍ സര്‍ട്ടിഫിക്കറ്റിനായി സമീപിച്ച സ്ത്രീയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തോടായിരുന്നു പ്രതികരണം.

കോണ്‍ഗ്രസ് അനുകൂലി

കോണ്‍ഗ്രസ് അനുകൂലി

കേസിലെ പ്രതിയായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോണ്‍ഗ്രസ് അനുകൂല സര്‍വ്വീസ് സംഘടനയുടെ പ്രവര്‍ത്തകനാണ്. എന്‍ജിഒ അസോസിയേഷനില്‍ അഫിലിയേറ്റ് ചെയ്ത സംഘടനയാണിത് എന്നാണ് പറയുന്നത്. ഇത് സംബന്ധിച്ചായിരുന്നു ചോദ്യം.

ക്രൂരമായ പീഡനം

ക്രൂരമായ പീഡനം

ക്വാറന്റൈന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തിയ യുവതിയെ രണ്ട് ദിവസം വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാറിനെ ഈ കേസില്‍ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

വലിയ പ്രതിഷേധം

വലിയ പ്രതിഷേധം

രമേശ് ചെന്നിത്തലയുടെ വിവാദ പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിപക്ഷ നേതാവ് സ്വന്തം പദവിയെ അപമാനിച്ചിരിക്കുകയാണ് എന്നാണ് മഹിള അസോസിയേഷന്‍ നേതാവ് പി സതീദേവി പറയുന്നത്. പ്രതിപക്ഷ നേതാവ് സ്ത്രീകളെ പീഡിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയാണ് ചെയ്തിരിക്കുന്നത് എന്നും പി സതീദേവി ആരോപിച്ചു.

പരാമര്‍ശം പിന്‍വലിക്കണം

പരാമര്‍ശം പിന്‍വലിക്കണം

രമേശ് ചെന്നിത്തല വിവാദ സ്ത്രീ വിരുദ്ധ പരാമര്‍ശം പിന്‍വലിക്കണം എന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പ്രതികരിച്ചു. യുവതിക്ക് നേര്‍ക്ക് നടന്ന അക്രമത്തെ അപലപിക്കാന്‍ പോലും രമേശ് ചെന്നിത്തല തയ്യാറായില്ലെന്നും എഎ റഹീം പറഞ്ഞു.

വീണ്ടും നടുക്കം! കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചെന്ന് പരാതി!വീണ്ടും നടുക്കം! കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചെന്ന് പരാതി!

വായില്‍ തുണി തിരുകി കട്ടിലില്‍ കെട്ടിയിട്ടു; രാത്രി മുഴുവന്‍ പീഡിപ്പിച്ചു, എഫ്‌ഐആറിലെ വിവരങ്ങള്‍വായില്‍ തുണി തിരുകി കട്ടിലില്‍ കെട്ടിയിട്ടു; രാത്രി മുഴുവന്‍ പീഡിപ്പിച്ചു, എഫ്‌ഐആറിലെ വിവരങ്ങള്‍

English summary
Misogynistic remarks from Opposition Leader Ramesh Chennithala during Press Conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X