മിസ് കേരള 2022: വിജയ കിരീടം ചൂടി ലിസ് ജയ്‌മോന്‍ ജേക്കബ്
മിസ് കേരള 2022 ൽ വിജയ കിരീടം ചൂടി ലിസ് ജയ്മോൻ ജേക്കബ്. സംഭവി കെ രണ്ടാമതും നിമ്മി കെ പോൾ മൂന്നാമതുമെത്തി. ദക്ഷിണേന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ സൗന്ദര്യമത്സരമാണ് മിസ് കേരള. 1999ൽ മിസ് കേരളയ്ക്ക് തുടക്കം ഇടുന്നത്.
സിനിമ, മോഡലിങ്, ഫാഷന്‍ ഡിസൈനിങ്, വ്യോമയാനം, സാഹിത്യം തുടങ്ങി നിരവധി മേഖലകളിലേക്ക് നിരവധി താരങ്ങൾക്ക് ഇതുവഴി അവസരം ലഭിച്ചു. രഞ്ജിനി ഹരിദാസ്, ഗായത്രി സുരേഷ്, ദീപ്തി സതി, പ്രതിഭ സായ്, വിബിത വിജയൻ, റീനു മാത്യൂസ്, ഇന്ദു തമ്പി എന്നിവർ ഇക്കൂട്ടത്തിൽ ചിലരാണ്.
{image-beautynewwww-1673001072.jpg malayalam.oneindia.com
കോവിഡ് മഹാമാരി പ്രതിസന്ധിക്കിടയിലും 2020, 2021ലും മിസ് കേരള വിജയകരമായി സംഘടിപ്പിക്കാൻ ഇംപ്രസാരിയോയ്ക്ക് സാധിച്ചിരുന്നു. മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഡിജിറ്റല്‍ സങ്കേതിക വിദ്യയുടെ സാധ്യതകൾ ഫലപ്രദമായി ഉപയോഗിച്ചായിരുന്നു ഇതിന് സാധിച്ചത്. 2022 ൽ 23ാമത് മിസ് കേരളയ്ക്കാണ് ഇംപ്രസാരിയോ തയാറെടുക്കുന്നത്.












Click it and Unblock the Notifications