മുന്‍ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും വാഹനപകടത്തില്‍ മരിച്ചു
കൊച്ചി: മുന്‍മിസ് കേരള വിജയികളായ യുവതികള്‍ വാഹനപകടത്തില്‍ മരിച്ചു. മിസ് കേരള 2019 അൻസി കബീർ, മിസ് കേരള 2019 റണ്ണറപ്പ് അഞ്ജന ഷാജൻ എന്നിവരാണ് വാഹനപകടത്തില്‍ മരണപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കൊച്ചിയില്‍ വെച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാന്‍ കാര്‍ പെട്ടെന്ന് വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Recommended Video

നാലുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്നവര്‍ക്കും സാരമായ പരിക്ക് പറ്റിയിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതുരമാണ്. ഇരുവരേയും എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. മരിച്ച ആന്‍സി കബീറിന്റെയും അഞ്ജന ഷാജന്റേയും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതും ഇവിടെയാണ്. തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് സ്വദേശിനിയാണ് അൻസി കബീർ. തൃശൂർ സ്വദേശിനിയാണ് അഞ്ജന ഷാജൻ.












Click it and Unblock the Notifications