കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊടുപുഴയിലെ ആ നാല് പേരും കൊല്ലപ്പെട്ടത് തന്നെ... മൃതദേഹങ്ങള്‍ കുഴിയില്‍, ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

  • By Desk
Google Oneindia Malayalam News

തൊടുപുഴ: തൊടുപുഴയില്‍ നാലംഗ കുടുംബത്തെ കാണാനില്ലെന്ന സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. നാല് പേരും കൊല്ലപ്പെട്ടു. വീടിന് പിന്നില്‍ ഉണ്ടായിരുന്ന കുഴിയില്‍ നിന്നാണ് നാല് പേരുടേയും മൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തത്.

മുണ്ടന്‍കുടി കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശീല, മക്കള്‍ ആശ കൃഷ്ണന്‍, അര്‍ജ്ജുന്‍ എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൂന്ന് ദിവസമായി ഇവരെ വീടിന് പുറത്ത് കാണാതിരുന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷിച്ചപ്പോള്‍ ആണ് ദുരൂഹമായ ചില കാര്യങ്ങള്‍ കണ്ടെത്തിയത്.

Thodupuzha Map

വീടിനുള്ളില്‍ ചുമരിലും തറയിലും ആയി രക്തക്കറ കണ്ടെത്തിയിരുന്നു. വീടിന് പിന്നില്‍ ഒരു വലിയ കുഴി, മൂടപ്പെട്ട നിലയിലും അയല്‍വാസികള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് എത്തി കുഴിയിലെ മണ്ണ് മാറ്റി നോക്കിയപ്പോള്‍ ആണ് നാല് മൃതദേഹങ്ങളും കണ്ടെത്തിയത്. ഒന്നിന് മുകളില്‍ ഒന്നായി അടുക്കിവച്ച നിലയില്‍ ആയിരുന്നു മൃതദേഹങ്ങള്‍ ഉണ്ടായിരുന്നു. മൃതദേഹങ്ങളില്‍ ആഴത്തിലുള്ള മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.

English summary
Missing 4 member family of Thodupuzha murdered. Dead bodied found from a pit near the house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X