Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് അമ്മയുടെ ക്രൂരത! 14 വയസുകാരനായ മകനെ കൊന്നു കത്തിച്ചു... കാണാനില്ലെന്ന് പരാതിയും...

സംഭവത്തിൽ കുട്ടിയുടെ അമ്മ ജയയെ പോലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലം: രണ്ടുദിവസം മുൻപ് കാണാതായ 14 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. കുണ്ടറ കുരീപ്പള്ളി ജോബ് ഭവനിൽ ജോബ് ജി ജോണിന്റെ മകൻ ജിത്തു ബോബി(14)ന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇവരുടെ വീടിനോട് ചേർന്നുള്ള പറമ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ കുട്ടിയുടെ അമ്മ ജയയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനിടെ അമ്മ മകനെ കൊലപ്പെടുത്തിയെന്നാണ് പോലീസ് നൽകുന്ന സൂചന. ഇവരെ കസ്റ്റഡിയിലെടുത്ത പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

രണ്ട് ദിവസം മുൻപ്...

രണ്ട് ദിവസം മുൻപ്...

കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ജിത്തു ബോബിനെ കാണാതാകുന്നത്. തിങ്കളാഴ്ച രാത്രി പഠനാവശ്യത്തിനായി സ്കെയിൽ വാങ്ങാൻ പുറത്തുപോയ കുട്ടി തിരിച്ചെത്തിയില്ലെന്നായിരുന്നു വീട്ടുകാർ പറഞ്ഞിരുന്നത്. തുടർന്ന് തിങ്കളാഴ്ച രാത്രി തന്നെ പോലീസിൽ പരാതി നൽകി.

പരസ്യവും...

പരസ്യവും...

പോലീസിൽ നൽകിയ പരാതിക്ക് പുറമേ കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് പത്രങ്ങളിൽ പരസ്യവും നൽകിയിരുന്നു. വീട്ടുകാരുടെ പരാതിയിൽ അന്വേഷണം നടത്തിയ പോലീസിന് കഴിഞ്ഞ രണ്ട് ദിവസവും തുമ്പൊന്നും ലഭിച്ചിരുന്നില്ല.

വൈകീട്ട്...

വൈകീട്ട്...

അന്വേഷണം പുരോഗമിക്കുന്നതിനിടെ ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ഇവരുടെ വീടിനോട് ചേർന്നുള്ള പറമ്പിൽ നിന്നാണ് കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഇതിനിടെ അമ്മ ജയമോളുടെ കൈയിൽ പൊള്ളലേറ്റ പാടുകൾ കണ്ടത് സംശയത്തിന് കാരണമായി. തുടർന്ന് ജയമോളെ പോലീസ് ചോദ്യം ചെയ്തു.

 അമ്മയുടെ മൊഴി...

അമ്മയുടെ മൊഴി...

പോലീസിന്റെ ചോദ്യം ചെയ്യലിൽ ജയമോളിൽ നിന്നാണ് കൊലപാതകത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്. തുടർന്ന് ഇവരെ മാത്രം വിശദമായ ചോദ്യം ചെയ്യലിന് വിധേയയാക്കി. ഒടുവിൽ പോലീസിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ജയമോൾ കുറ്റസമ്മതം നടത്തുകയായിരുന്നു.

കൊന്നു കത്തിച്ചു...

കൊന്നു കത്തിച്ചു...

കുടുംബ വഴക്കിനിടെ ജിത്തു ജോബ് കൊല്ലപ്പെട്ടെന്നാണ് പോലീസ് നൽകുന്ന വിവരം. വഴക്കിനെ തുടർന്ന് മകനെ കൊലപ്പെടുത്തിയതായി അമ്മ ജയമോൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. മകനെ കൊലപ്പെടുത്തിയ ശേഷമാണ് മൃതദേഹം തീ കൊളുത്തി കത്തിച്ചതെന്നും ഇവർ പോലീസിനോട് പറഞ്ഞു.

വിദ്യാർത്ഥി...

വിദ്യാർത്ഥി...

കൊല്ലം കുണ്ടറ കരീപ്പള്ളി ജോബ് ഭവനിൽ ജോബ് ജി ജോൺ-ജയമോൾ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ജിത്തു ജോബ്. കുണ്ടറ എംജിഡിഎച്ച്എസ് സ്കൂളിലെ വിദ്യാർത്ഥിയാണ്. കുട്ടിയെ കൊലപ്പെടുത്തിയ അമ്മ ജയമോൾ ചാത്തന്നൂർ പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+