കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാപ്പ ചുമത്തിയില്ല; കളക്ടര്‍ ബ്രോക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം...

  • By Vishnu
Google Oneindia Malayalam News

കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ കടത്തിയ കേസില്‍ നടപടിയെടുക്കാത്തതിന്‌ കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്തിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടിയെ കടത്തിയതിന് കോഴിക്കോട് സ്വദേശിയാ സുഹൈല്‍ തങ്ങള്‍ എന്ന പ്രതിക്കെതിരെ കാപ്പ ചുമത്താത്തതിനെയാണ് കോടതി ചോദ്യം ചെയ്തത്. ഇയാള്‍ക്കെതിരെ കാപ്പ നിയമം ചുമത്തണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

എന്നാല്‍ ഇയാള്‍ക്കെതിരെ കാപ്പ ചുമത്താന്‍ കോഴിക്കോട് കളക്ടര്‍ തയ്യാറായില്ല. കളക്ടറുടെ നടപടിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമാണ്‌ നടത്തിയത്. കാപ്പ ചുമത്തേണ്ടെന്ന് തീരുമാനമെടുത്തത് എന്തുകൊണ്ടാണെന്ന് കളക്ടര്‍ വ്യക്തമാക്കണം. അത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത് എന്തിനാണെന്ന്‌ കളക്ടറോട് വിശദീകരണം തേടണമെന്നും കോടതി സ്‌റ്റേറ്റ് അറ്റോര്‍ണിക്ക് നിര്‍ദ്ദേശം നല്‍കി.

Read Also: കുറ്റവാളിയല്ലെന്ന് വെള്ളാപ്പള്ളി...വിജിലന്‍സ് എന്ന ഓലപ്പാമ്പ് കാട്ടി വിരട്ടരുത്‌

Prasanth Nair

എന്നാല്‍ കാപ്പ ചുമത്തുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കാപ്പയില്‍ നിന്ന് ഒഴിവാക്കിയതെന്നാണ്‌ കളക്ടര്‍ പറയുന്നത്. പ്രതിക്കെതിരെ കേസുകളുണ്ടെങ്കിലോ ജാമ്യം കിട്ടാത്ത വകുപ്പുകളുണ്ടെങ്കിലോ കാപ്പ ചുമത്തേണ്ട കാര്യമില്ല. കാപ്പ ചുമത്താതെ തന്നെ പ്രതിയെ തടങ്കലിലാക്കാമെന്നാണ് കളക്ടര്‍ വാദിക്കുന്നത്.

പക്ഷേ ഹൈക്കോടതിയില്‍ നിന്ന് തന്നെ സുഹൈല്‍ തങ്ങള്‍ക്ക് ജാമ്യം ലഭിച്ചു. ഇതെല്ലാം പരിഗണിച്ച് ഹൈക്കോടതി വീണ്ടും ഹര്‍ജി പരിഗണിക്കുകയായിരുന്നു. കാപ്പ ചുമത്താത്തിനാലാണ് പ്രതിക്ക് ജാമ്യം ലഭിച്ചതെന്ന് കോടതി കുറ്റപ്പെടുത്തി. കോടതി നിര്‍ദ്ദേശം പാലിക്കാത്തിന് വിശദീകരണം നല്‍കണമെന്നാണ് ജസ്റ്റിസ് കെടി ശങ്കരന്റെ അധ്യക്ഷതയിലുള്ള ബഞ്ചിന്റെ പരാമര്‍ശം.

English summary
Missing case, High court against Kozhikode District Collector N Prasanth.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X