കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണാതായ സിഐ നവാസിനെ കണ്ടെത്തി: കണ്ടെത്തിയത് തമിഴ്നാട്ടില്‍ നിന്ന്, ഉച്ചയോടെ എറണാകുളത്ത് എത്തിക്കും

Google Oneindia Malayalam News

Recommended Video

cmsvideo
കാണാതായ സി.ഐ നവാസിനെ കണ്ടെത്തി

കൊച്ചി: എറാണാകുളത്ത് നിന്നും കാണാതായ സിഐ നവാസിനെ കണ്ടെത്തി. തമിഴ്നാട്ടിലെ കരൂരില്‍ നിന്നാണ് പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തിയത്. കോയമ്പത്തൂരീല്‍ നിന്നും കരൂരിലേക്ക് ട്രെയിനില്‍ യാത്രചെയ്യുന്ന നവാസിനെ തിരിച്ചറിഞ്ഞ തമിഴ്നാട് റെയില്‍വേ പൊലീസ് കേരള പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. നവാസിനെ തിരികെ എത്തിക്കാനായി പാലക്കാട് നിന്നുള്ള പൊലീസ് സംഘം കരൂരിലേക്ക് പുറപ്പെട്ടു.

<strong> മോദി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി സംസാരിച്ചു, ഔദ്യോഗിക കൂടിക്കാഴ്ചയില്ല, സൗഹൃദം പങ്കുവെക്കൽ!</strong> മോദി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി സംസാരിച്ചു, ഔദ്യോഗിക കൂടിക്കാഴ്ചയില്ല, സൗഹൃദം പങ്കുവെക്കൽ!

ഉച്ചയോടെ തന്നെ നവാസിനെ തിരികെ കൊച്ചിയില്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വീട്ടുകാരുമായും നവാസും ഫോണില്‍ സംസാരിച്ചു. മൂന്ന് ദിവസം മുമ്പാണ് നവാസിനെ കാണാതാവുന്നത്. നാഗര്‍കോവില്‍ കോയമ്പൂത്തില്‍ വെച്ച് യാത്രചെയ്യുമ്പോഴാണ് നവാസിനെ കണ്ടെത്തുന്നത്. തമിഴ്നാട് റെയില്‍വെ പൊലീസിലെ മലയാളിയായ ഒരു ഉദ്യോഗസ്ഥന് നവാസിനെ കണ്ടപ്പോള്‍ സംശയം തോന്നുകയും പുലര്‍ച്ചെ മൂന്ന് മണിയോടെ കേരള പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

cinavas-

തുടര്‍ന്ന് ഇവിടെ നിന്ന് ഫോട്ടോകള്‍ അയച്ചുകൊടുത്ത് നവാസാണെന്ന് ഉറപ്പാക്കിയ ശേഷം അഞ്ചുമണിയോടെ കരൂര്‍ സ്റ്റേഷനില്‍ തടഞ്ഞുവെക്കുകയായിരുന്നു. മേലുദ്യോഗസ്ഥരുടെ പീ‍ഡനത്തെത്തുടർന്നാണ് സിഐ നവാസ് നാട് വിട്ടതെന്നാരോപിച്ച് നവാസിന്‍റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നവാസിനെ കാണാനില്ലെന്നായിരുന്നു ഭാര്യയുടെ പരാതിയില്‍ പറഞ്ഞത്.

<strong> ചെങ്ങോട്ടുമല ഖനനം; അനുമതി നിഷേധിച്ചു, കലക്റ്റര്‍ സ്‌ട്രോങ് , പാരിസ്ഥിതികാഘാത പഠന സമിതിക്ക് വിടാന്‍ നിർദേശം</strong> ചെങ്ങോട്ടുമല ഖനനം; അനുമതി നിഷേധിച്ചു, കലക്റ്റര്‍ സ്‌ട്രോങ് , പാരിസ്ഥിതികാഘാത പഠന സമിതിക്ക് വിടാന്‍ നിർദേശം

English summary
missing eranakulam central station ci vs navas found safe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X