കൊച്ചി:കാണാതായ പെണ്‍കുട്ടികള്‍ ഹൂബ്ലിയില്‍
എറണാകുളം: കൊച്ചിയില്‍ നിന്ന് കാണാതായ നാല് പെണ്‍കുട്ടികളെ കര്‍ണാടകയിലെ ഹൂബ്ലിയില്‍ നിന്ന് കണ്ടെത്തി. മെയ് 28 നാണ് സഹപാഠികളായ പെണ്‍കുട്ടികളെ കാണാതായത്.
പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്. മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.

മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികള്‍ ഹൂബ്ലിയില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് ഇവര്‍ ഹൂബ്ലി റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടെന്ന് വിവരം ലഭിച്ചു. റെയില്‍വേ പോലീസിന്റെ സഹായത്തോടെ കുട്ടികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പെണ്‍കുട്ടികളില്‍ ഒരാള്‍ കാമുകന്റെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചതാണ് കേസില്‍ നിര്‍ണായകമായത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തുകയായിരുന്നു.
പെണ്‍കുട്ടികള്‍ വീടുവിട്ടിറങ്ങാന്‍ കാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. അടുത്ത ബന്ധുക്കളില്‍ നിന്ന് ഇവര്‍ പണം വാങ്ങിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്ഇവര് ട്രെയിന്‍ വഴിയാണ് കേരളത്തില്‍ നിന്ന് കടന്നതെന്ന് നേരത്തെ തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നത്രെ. അതുകൊണ്ട് അയല്‍സംസ്ഥാനങ്ങളിലെ പോലീസ് വകുപ്പിന് വിവരം കൈമാറിയിരുന്നതായി പോലീസ് പറയുന്നു. പെണ്‍കുട്ടികളെ കേരളത്തില്‍ നിന്നുള്ള പോലീസ് സംഘം തിരിച്ചുകൊണ്ടുവരും .
-
സ്വർണ വില വിഷുവിന് 80,000 രൂപയാകുമോ? ആഭരണപ്രേമികൾക്കൊരു ഹാപ്പി ന്യൂസ്..സ്വർണ വീഴും..പക്ഷെ.. -
സൗദി അറേബ്യയുടെ മര്‍മം നോക്കി അടിച്ച് ഇറാന്; തീഗോളം ഉയര്‍ന്നു, വരുമാനം കുത്തനെ ഇടിയും -
സ്വര്‍ണവില കുറഞ്ഞു; നേട്ടമാക്കാന്‍ ഉപഭോക്താക്കള്‍, ആഭരണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, പവന് വില -
അതിർത്തിയിലെ നദികളിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാൻ 'പാമ്പുകളും മുതലകളും';നിർദേശവുമായി ബിഎസ്എഫ് -
പരമോന്നത നേതാവ് മൊജ്താബ ഖാംനഇ അതീവ ഗുരുതരാവസ്ഥയിൽ! ഇറാനിൽ ഭരണ പ്രതിസന്ധി -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ പ്രവാസികൾക്ക് ആശ്വാസമോ? -
അവസാന ലാപ്പിലും തരംഗ സൂചനയില്ല; മധ്യകേരളത്തിൽ യുഡിഎഫ് നില മെച്ചപ്പെടുത്തും -
സൗദി അറേബ്യയും ഇറാഖും മാറി നില്‍ക്കേണ്ടി വരും; ആ രാജ്യത്ത് നിന്ന് ക്രൂഡ് എത്തി, ഇന്ത്യ പ്രതീക്ഷയില്‍ -
ഇറാനിലെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് ആക്രമിച്ച് യുഎസ്; ഹോർമൂസിന് അരികിലെ എണ്ണ കേന്ദ്രമോ ലക്ഷ്യം? -
ഡാഷ് മോനെ രേവന്താ, മറുപടി വരുന്നുണ്ട്'; 'നീ പോ മോനെ വിജയ' പരാമർശത്തിൽ മുഖ്യമന്ത്രിയുടെ മറുപടി -
കാറ്റ് വലത്തോട്ട്-യുഡിഎഫ് വടക്കൻ വീരഗാഥ രചിച്ചേക്കും; മലപ്പുറം ‘ക്ലീൻ സ്വീപ്പി’ലേക്കോ? -
'നടി തൃഷ വ്യവസായിയെ വിവാഹം ചെയ്തു, 4 കുട്ടികളുണ്ട്, സിനിമ നിര്‍ത്തി, ഇനി എന്തെങ്കിലും ഉണ്ടോ?'












Click it and Unblock the Notifications